Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightsports...

sports meet...വേദനയിലും വേഗറാണിയായി...

text_fields
bookmark_border
Attn Trissur Desk വേദനയിലും വേഗറാണിയായി... തിരുവനന്തപുരം: വേദന കടിച്ചുപിടിച്ച് ഫിനിഷിങ് പോയൻറിലേക്ക് കുതിച്ച് വേഗറാണിയാകുേമ്പാഴും ആൻസി സോജ​െൻറ മനസ്സ് നിറയെ േലാങ് ജംപിൽ നഷ്ടപ്പെട്ട സ്വർണമായിരുന്നു. ത​െൻറ ഇഷ്ട ഇനമായ ലോങ് ജംപിലും 200 മീറ്ററിലും ഏറെ പ്രതീക്ഷ അർപ്പിച്ച ആൻസി സോജന് പക്ഷേ, പരിക്ക് കാരണം ലോങ് ജംപിൽ മൂന്നാംസ്ഥാനം നേടാനേ കഴിഞ്ഞുള്ളൂ. നാട്ടിക സ്പോര്‍ട്സ് അക്കാദമിയിൽ പരിശീലിക്കുന്ന ആൻസി ജീവിത പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് അന്താരാഷ്ട്ര താരമായി കുതിക്കുന്നത്. വേദനകാരണം ഇഷ്ടയിനമായ ലോങ് ജംപില്‍ വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കാലുകള്‍ ബാന്‍ഡേജുകൊണ്ട് വരിഞ്ഞു മുറുക്കി, വേദന സംഹാരി പുരട്ടിയാണ് 100 മീറ്ററില്‍ ആൻസി ഇറങ്ങിയത്. മികച്ച ഓട്ടക്കാരായ പി.എസ്. പ്രഭാവതിയേയും അപര്‍ണ റോയിയേയും പിന്നിലാക്കി, ത​െൻറ മികച്ച സമയമായ 12.26 സെക്കൻഡ് കുറിച്ചാണ് ആന്‍സി നേട്ടം കൈവരിച്ചത്. ഓാട്ടോറിക്ഷ ഡ്രൈവറായ പിതാവ് സോജനും പരിശീലകന്‍ കണ്ണനുമാണ് ആന്‍സിയുടെ കരുത്ത്. കഴിഞ്ഞ വര്‍ഷം ഭോപ്പാലില്‍നടന്ന സ്കൂള്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച അത്ലറ്റായും ആൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ................. മേള വെട്ടിക്കുറച്ചതിനെതിരെ പി.ടി.ഉഷ തിരുവനന്തപുരം: പ്രളയ പശ്ചാത്തലത്തില്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി മേള മൂന്നു ദിവസമായി വെട്ടിച്ചുരുക്കിയതിനെ വിമര്‍ശിച്ച് പി.ടി. ഉഷ. കായികമേള നാലു ദിവസമെങ്കിലും വേണമായിരുന്നു. വിജയികള്‍ക്ക് ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നല്‍കുകതന്നെ വേണം. പാവപ്പെട്ട കുടുംബാന്തരീക്ഷത്തില്‍നിന്നു വരുന്ന കുട്ടികളാണ് ഭൂരിഭാഗവും. അതത് വര്‍ഷത്തെ കാഷ് പ്രൈസ് അപ്പോള്‍തന്നെ കൊടുക്കാന്‍ സർക്കാർ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ അടുത്ത വര്‍ഷത്തെ മത്സരത്തിന് പങ്കെടുക്കാന്‍ ആ തുക അവര്‍ക്ക് ഉപകരിക്കൂ. ഇത്തവണത്തെ കായികമേളയുടെ ആവേശം കുറഞ്ഞുപോയെന്നും റെക്കോഡുകൾ കാര്യമായുണ്ടാകുന്നില്ലെന്നും ഉഷ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story