Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവി.എസ് കുഞ്ഞിമുഹമ്മദ്: ...

വി.എസ് കുഞ്ഞിമുഹമ്മദ്: ഒരു കാലഘട്ടത്തി​െൻറ ചരിത്രം

text_fields
bookmark_border
പെരുമ്പിലാവ്: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വി.എസ്. കുഞ്ഞിമുഹമ്മദ് എന്ന വി.എസ്ക്കയുടെ ചരിത്രം ഒരു കാലഘട്ടത്തി​െൻറ ചരിത്രം കൂടിയാണ്. ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കാനും മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു. പെരുമ്പിലാവിൽ ബോയ്സ് കോളജ് ആരംഭിക്കണമെന്ന ലക്ഷ്യം ബാക്കിവെച്ചാണ് അദ്ദേഹം യാത്രയായത്. വടക്കേക്കാട് ഐ.സി.എ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കക്കാരിൽ ഒരാളായിരുന്നു. തുടർന്ന് അൻസാർ സ്ഥാപനങ്ങളുടെ വളർച്ചയിൽ നിർണായക പങ്കാളിയായി. 1950ൽ വടുതല കേന്ദ്രീകരിച്ച് രൂപീകൃതമായ നാഷനൽ റീഡിങ് റൂം ആൻഡ് സ്പോർട്സ് ക്ലബി​െൻറ അണിയറ ശിൽപിയായിരുന്നു. കേരള ഗ്രന്ഥശാല സംഘത്തി​െൻറ അംഗീകാരം ലഭിച്ച അപൂർവ ലൈബ്രറികളിൽ ഒന്നായിരുന്നു അത്. ദാറു റഹ്മ യതീംഖാനയുടെ തുടക്കം മുതൽ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു. കുന്നംകുളം നഗരത്തി​െൻറ ഹൃദയഭാഗത്ത് യതീംഖാന കെട്ടിട നിർമാണത്തിന് നേതൃത്വം നൽകിയവരിൽ ഒരാളാണ്. മത-ഭൗതിക വിഷയങ്ങൾ സമന്വയിപ്പിച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങാൻ നേതൃത്വം നൽകി. അങ്ങനെ ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ എന്ന സ്ഥാപന സമുച്ചയങ്ങളുടെ പിറവിക്ക് നേതൃപരമായ പങ്ക് വഹിച്ചു. 35 വർഷത്തിലേറെ കാലം പെരുമ്പിലാവ് അൻസാരി ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃരംഗത്ത് മികച്ച സംഭാവനകൾ അർപ്പിച്ചു. മരണം വരെ അൻസാർ ഓർഫനേജി​െൻറ കറസ്പോണ്ടൻറ് കൂടിയായിരുന്നു. കേരള സ്റ്റേറ്റ് ഓർഫനേജ് കോഓഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡൻറ്, കുന്നംകുളം ഫ്രൈഡേ ക്ലബ്, സി.എസ്.എം സെൻട്രൽ സ്കൂൾ വാടാനപ്പള്ളി തുടങ്ങിയ പ്രവർത്തനമേഖലകളിൽ കർമനിരതനായി. ശനിയാഴ്ച വൈകീട്ട് പെരുമ്പിലാവ് അൻസാർ ആശുപത്രിയിലായിരുന്നു അന്ത്യം.
Show Full Article
TAGS:LOCAL NEWS 
Next Story