Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വരം വാർഷികം

സ്വരം വാർഷികം

text_fields
bookmark_border
തൃശൂർ: ഗായകരുടെയും, ശബ്ദ കലാകാരന്മാരുടെയും, സംഘടനയായ സ്വരത്തി വാർഷിക സമ്മേളനം ആൾ ഇന്ത്യ റേഡിയോ മുൻ അനൗൺസർ കെ.തങ്കമണി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ശോഭ മേനോൻ അധ്യക്ഷത വഹിച്ചു. പ്രളയബാധിത വർഷമായതിനാൽ II ലക്ഷം രൂപയുടെ 243 അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയുടെ ഈ വർഷത്തെ പ്രീമിയംതുക സംഘടനയുടെ ഫണ്ടിൽ നിന്നും അടച്ചു. എം.എം. അബ്ദു റസാക്ക് ബാലഭാസ്കർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സി.ജെ,ജോൺ, ടി.വി.ശിവൻ, ട്രഷറർ സി.ടി.ഫ്രാൻസിസ്, എം.ഡി പോളി, പ്രദീപ് സോമസുന്ദരം, ഫാ. തോമസ് ചക്കാലമറ്റത്ത്, ബാബു സോമനാഥ്, പി .ഡി .തോമസ്, മനോജ് കുമാർ എന്നിവർ സംസാരിച്ചു. അടുത്ത വർഷത്തെ ഭരണ സമിതിയിലേക്ക് 25 എക്സിക്യൂട്ടിവ് അംഗങ്ങളെ യോഗം െതരഞ്ഞെടുത്തു. വള്ളത്തോള്‍ കവിതാലാപന മത്സരം വിജയികൾ ചെറുതുരുത്തി: വള്ളത്തോള്‍ ജയന്തിയോടനുബന്ധിച്ച് കലാമണ്ഡലം നടത്തിയ വള്ളത്തോള്‍ കവിതാലാപന മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഐശ്വര്യ എസ്. (എന്‍.എസ്.എസ്.വി.എച്ച്.എസ്.എസ്. മുണ്ടത്തിക്കോട്) ഒന്നാം സ്ഥാനവും എയ്ഞ്ചല്‍ മരിയ എ.ടി (സേക്രട്ട്ഹാര്‍ട്ട് കോണ്‍വൻറ് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂള്‍) രണ്ടാം സ്ഥാനവും ദേവിക പി.വി. (കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കൻഡറി സ്‌കൂള്‍) മൂന്നാം സ്ഥാനവും നേടി. ഹയര്‍സെക്കൻററി വിഭാഗത്തില്‍ ലക്ഷ്മിപ്രിയ എം.എ. (എന്‍.എസ്.എസ്.എച്ച്.എസ്.എസ്. മുള്ളൂര്‍ക്കര) ഒന്നാം സ്ഥാനവും സാന്ദ്ര പുല്ലാനിക്കാട്ടില്‍ (പി.ടി.എം.വൈ.എച്ച്.എസ്.എസ്., എടപ്പാലം, പട്ടാമ്പി) രണ്ടാം സ്ഥാനവും കീര്‍ത്തന കെ.പി. (കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കൻററി സ്‌കൂള്‍) മൂന്നാം സ്ഥാനവും നേടി.
Show Full Article
TAGS:LOCAL NEWS 
Next Story