Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിണറായി ഏറ്റവും വലിയ...

പിണറായി ഏറ്റവും വലിയ നുണയൻ: അലി അക്ബർ

text_fields
bookmark_border
തൃശൂർ: പിണറായി വിജയൻ കേരളത്തിലെ ഏറ്റവും വലിയ നുണയനാണെന്ന് സംവിധായകൻ അലി അക്ബർ. ശബരിമല വിഷയത്തിൽ എല്ലാവരും ഒന്നിച്ചു നിന്നാൽ പിണറായി വിജയനും കൂട്ടരും കണ്ടം വഴി ഓടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കർമസമിതി നടത്തിയ ക്ഷേത്ര രക്ഷാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അലി അക്ബർ. സ്വന്തം വിശ്വാസം സംരക്ഷിക്കേണ്ട ഗതികേടിലാണ് ഇന്ന് വിശ്വാസികൾ. ഹൈന്ദവ സമൂഹം ഇന്ന് ഭയപ്പാടി​െൻറ അവസ്ഥയിലാണ്. തങ്ങൾ രാജാവാണെന്നോ, കിരീടമുണ്ടെന്നോ പന്തളം കൊട്ടാരത്തിലെ ആരും പറഞ്ഞിട്ടില്ലെന്ന് പന്തളം കൊട്ടാരം അംഗം കേരളവർമ പറഞ്ഞു. തങ്ങൾ ശിപായിയായും ക്ലർക്കായും ജോലി ചെയ്തിട്ടുണ്ട്. എന്നാൽ തങ്ങളെ വിമർശിക്കുന്നവർക്ക് അതിന് സാധിക്കില്ല. പന്തളം കൊട്ടാരത്തെ ജീവിക്കാൻ അനുവദിക്കണമെന്നും കേരളവർമ പറഞ്ഞു. ദലിതരെ മൂന്നുസ​െൻറില്‍ തളച്ചിട്ടത് കമ്യൂണിസ്റ്റുകാരാണെന്ന് ബി.ഡി.ജെ.എസ് നേതാവ് ടി.വി.ബാബു ആരോപിച്ചു. അയ്യായിരം പൊലീസുകാരെ ഇറക്കിയാല്‍ ഓരോ പൊലീസുകാരനും അഞ്ചുപേര്‍വീതമെന്നനിരക്കില്‍ ആളുകളെ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുമെന്ന് ശബരിമല അയ്യപ്പ സേവാസമാജം ദേശീയ വൈസ് പ്രസിഡൻറ് സ്വാമി അയ്യപ്പദാസ് പറഞ്ഞു. ഹിന്ദുമതത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മലയരയരെ ഉപയോഗിക്കുകയാണെന്ന് ശബരിമല കര്‍മസമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് കെ.പി.ശശികല അഭിപ്രായപ്പെട്ടു. സ്വാമി പുരുഷോത്തമാനന്ദസരസ്വതി അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി, സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, കെ.പി ഹരിദാസ്, പി. സുധാകരൻ, എ.പി ഭരത് കുമാർ, ഇ. കൃഷ്ണൻ നമ്പൂതിരി, മണി മരത്താക്കര, പി. ശശികുമാർ, സി.കെ മധു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story