Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാതിൽ തേന്മഴയായ്​...

കാതിൽ തേന്മഴയായ്​ ഉടുക്കിൽ പാണ്ടിമേളം

text_fields
bookmark_border
ഗുരുവായൂർ: കൊമ്പും കുഴലും ചേർത്ത് ഉടുക്കിൽ ചിട്ടപ്പെടുത്തിയ പാണ്ടിമേളം ഏകാദശി വിളക്കി​െൻറ വേറിട്ട അനുഭവമായി. ദേവസ്വം ഭരണ സമിതിയും ജീവനക്കാരും ചേർന്നുള്ള വിളക്കാഘോഷത്തിലാണ് ശാസ്താംപാട്ട് കലാകാരൻ മച്ചാട് സേതുമാധവനും സംഘവും ചേർന്ന് ക്ഷേത്രനടയിൽ ഒന്നര മണിക്കൂറോളം ഉടുക്കിൽ പാണ്ടിമേളം അവതരിപ്പിച്ചത്. സേതുമാധവ​െൻറ വലത്തെ കൂട്ടായി മുതുവറ സുബ്രഹ്മണ്യനും ഇടത്തെ കൂട്ടായി ചേറൂർ രാജേഷും അണിനിരന്നു. 40 ഓളം പേർ അണിനിരന്ന മേളത്തിൽ തൃക്കൂർ സ്വദേശിനി സംഗീത ശിവശങ്കരൻ വനിത സാന്നിധ്യമായി. ഉടുക്ക് പാണ്ടിയിൽ സംഗീതയുടെ അരങ്ങേറ്റം കൂടിയായിരുന്നു ഗുരുവായൂർ ക്ഷേത്രനടയിൽ. ഉടുക്ക് കൊട്ട് പഠിച്ചിരുന്ന സംഗീത സേതുമാധവ​െൻറ ശിക്ഷണത്തിൽ ഒരു മാസം കൊണ്ടാണ് പാണ്ടി പഠിച്ചെടുത്ത് അരങ്ങേറിയത്. ചെണ്ടയിൽ പാണ്ടിയിൽ കൊട്ടുന്ന ഒന്നാം കാലം മുതൽ ഏഴാം കാലം വരെയുള്ള എല്ലാകാലങ്ങളും ഉടുക്കുമേളത്തിൽ കൊട്ടിത്തീർത്തു. ഒന്നര വർഷം മുമ്പാണ് സേതുമാധവൻ ഉടുക്കിൽ പാണ്ടിമേളം ചിട്ടപ്പെടുത്തിയത്. ഉടുക്കിൽ തായമ്പക, ഉടുക്ക് മദ്ദളം, ഉടുക്ക്‌ - ഇടയ്ക്ക ഫ്യൂഷൻ എന്നിവയും മച്ചാട് സേതുമാധവൻ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 15ഓളം ക്ഷേത്രങ്ങളിലും പൊതുവേദികളിലും ചാനൽ ഷോകളിലും ഇതിനകം ഉടുക്ക് പാണ്ടി അവതരിപ്പിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story