Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല 'പ്രിൻസിപ്പൽസ്​ കോൺക്ലേവ്​' 29ന്​

text_fields
bookmark_border
തൃശൂർ: കേരള ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ പ്രിൻസിപ്പൽമാരുടെ കോൺക്ലേവ് ഒക്ടോബർ 29ന് മുളങ്കുന്നത്തുകാവിലെ സർവകലാശാല ആസ്ഥാനത്ത് നടക്കും. ചാൻസലർ കൂടിയായ ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സർവകലാശാല നൽകുന്ന 'സ്റ്റുഡൻറ്ഷിപ്' പദ്ധതിയിൽ 3.75 കോടി രൂപയുെട വിതരണോദ്ഘാടനം, സർവകലാശാല ബെസ്റ്റ് ടീച്ചർ അവാർഡ് സമർപ്പണം, പ്രളയാനന്തര ശാരീരിക മാനസിക പ്രശ്നങ്ങൾ സംബന്ധിച്ച് നടത്തിയ ശിൽപശാലയുടെ റിപ്പോർട്ട് അവതരണം, നിപ വൈറസ് രോഗ നിയന്ത്രണത്തിന് മഹത്തായ പങ്ക് നിർവഹിച്ച കോഴിക്കോട് മെഡിക്കൽ കോളജ് അടക്കമുള്ള സ്ഥാപനങ്ങൾക്ക് ആദരം, പൊതുജനങ്ങൾക്കായുള്ള 'കുടുംബാരോഗ്യ കൗൺസിലർ' മാഗസിൻ പ്രകാശനം, വിദ്യാർഥികളുടെ പി.ജി തിസീസ് പുസ്തക രൂപത്തിൽ പ്രകാശനം, ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമായ കൈപുസ്തകം പ്രകാശനം, ഫാക്കൽറ്റി എൻറോൾമ​െൻറ് പ്രോഗ്രാം വഴിയുള്ള യുണീക് ഐ.ഡി വിതരണം എന്നിവയാണ് കോൺക്ലേവിലെ പരിപാടികൾ.
Show Full Article
TAGS:LOCAL NEWS 
Next Story