Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചരമവാർഷികം ആചരിച്ചു

ചരമവാർഷികം ആചരിച്ചു

text_fields
bookmark_border
തൃശൂര്‍: സാഹിത്യകാരനും പത്രാധിപരുമായിരുന്ന സി.പി. ശ്രീധര​െൻറ 22ാം ചരമവാര്‍ഷികത്തില്‍ സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തില്‍ പ്രണാമം അര്‍പ്പിച്ചു. ധീരതയും ആശയസമ്പുഷ്ടതയും സോഷ്യലിസ്റ്റ് ചിന്താധാരയും ലാളിത്യവുമാണ് സി.പിയെ സമൂഹത്തില്‍ പ്രിയങ്കരനാക്കിയതെന്ന് ഉദ്ഘാടനം ചെയ്ത തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ സി.പിയുടെ പാത പിന്തുടരുന്നതാണ് അഭികാമ്യം. ഭാഷയും വാര്‍ത്തയും തിരിച്ചറിയാന്‍ സാധിക്കുന്ന വ്യക്തിത്വമായേ സി.പിയെ കാണാനാകുവെന്ന് അദ്ദേഹം പറഞ്ഞു. ടി.വി. ചന്ദ്രമോഹന്‍, ഡോ. പി.വി. കൃഷ്ണന്‍ നായര്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ. എസ്.കെ. വസന്തന്‍, മകന്‍ ഡോ. കെ. വിനോദ് ചന്ദ്രൻ മുതലായവർ പെങ്കടുത്തു. എന്‍. ശ്രീകുമാര്‍ സ്വാഗതവും എം.വി. വിനീത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story