Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ നഗരസഭയിലെ ...

കൊടുങ്ങല്ലൂർ നഗരസഭയിലെ ഫർണിച്ചർ കാണ്മാനില്ലെന്ന് അഴിമതിയെന്ന് ബി.ജെ.പി; രേഖകൾ പരിശോധിക്കാമെന്ന് ഭരണപക്ഷം

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭ കാര്യാലയം നവീകരിച്ചപ്പോൾ മാറ്റിയ ഫർണിച്ചറുകളും മറ്റും കണാതായെന്നും ഇതിൽ അഴിമതിയുണ്ടെന്നും ബി.ജെ.പി കൗൺസിലർമാർ. ഇക്കാര്യം ഉന്നയിച്ച് അവർ ബുധനാഴ്ച നടന്ന കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പിക്കാർ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന വിശദീകരണവുമായി ഭരണപക്ഷം രംഗത്തെത്തി. കൗൺസിൽ യോഗം തുടങ്ങിയ ഉടനാണ് ബി.ജെ.പി കൗൺസിലർമാരായ വി.ജി. ഉണ്ണികൃഷ്ണനും ഒ.എൻ. ജയദേവനും വിഷയം ഉന്നയിച്ചത്. ഇതിന് ഭരണപക്ഷാംഗങ്ങൾ മറുപടി പറയാൻ തുനിയുകയും ഒപ്പം ചെയർമാൻ വിശദീകരണത്തിന് തയാറാകുകയും ചെയ്തെങ്കിലും കൗൺസിലർമാർ മുദ്രാവാക്യം വിളികളുമായി ചെയർമാന് ചുറ്റും കൂടുകയായിരുന്നു. ബഹളമയമായതോടെ ഇവർ ഇറങ്ങിപ്പോക്ക് നടത്തി. തുടർന്ന് മുനിസിപ്പൽ ഓഫിസിന് മുന്നിൽ ഇവർ കുത്തിയിരിപ്പ് സമരവും നടത്തി. വിഷയം വിജിലൻസ് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഭരണപക്ഷം പറയുന്നത് നഗരസഭയുടെ കാര്യക്ഷമമായ ഭരണവും വികസന പ്രവർത്തനങ്ങളും അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടേത്. ഇത് വിലപ്പോകില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സമരം നടത്തുന്നത് പതിവാണ്. നവീകരണത്തോടെ മാറ്റിയ ഫർണിച്ചറുകളും മറ്റും നഗരസഭയുടെ അനുബന്ധ സ്ഥാപനങ്ങളിലുണ്ട്. ഇതി​െൻറ രേഖയുമുണ്ട്. ഇത് പറയുന്നത് കേൾക്കാൻ പോലും തയാറാകാെതയായിരുന്നു ഇറങ്ങിപ്പോക്ക്. ഇൗയിടെ ക്രിമറ്റോറിയത്തി​െൻറ കാര്യത്തിലും അനാവശ്യ സമരമാണ് നടത്തിയത്. മാധ്യമ പ്രവർത്തകരെ മുൻകൂട്ടി അറിയിച്ചാണ് ബി.ജെ.പി ഇറങ്ങിപ്പോക്കിനായി കൗൺസിലിലേക്ക് വന്നതെന്ന് ചെയർമാൻ കെ.ആർ. ജൈത്രൻ, മുൻ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, സി.കെ. രാമനാഥൻ, കെ.എസ്. കൈസാബ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story