Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.ടി.എം കവർച്ച ശ്രമം​: ...

എ.ടി.എം കവർച്ച ശ്രമം​: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ: നഗരത്തിലെ കിഴക്കുംപാട്ടുകരയിൽ കാനറ ബാങ്കി​െൻറ എ.ടി.എം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാസർകോട് സ്വദേശി മെഹറൂഫും (34) കോട്ടയം സ്വദേശി സനീഷുമാണ്( 32) അറസ്റ്റിലായത്. തൃശൂർ അസി. കമീഷണർ വി.കെ. രാജുവി​െൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സംഭവം നടന്ന് 32 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ യൂ ട്യൂബിൽ എ.ടി.എം കവർച്ച ദൃശ്യങ്ങൾ കണ്ടും റോബിൻഹുഡ് സിനിമകളിലെ ദൃശ്യങ്ങൾ കണ്ടുമാണ് കവർച്ച ആസൂത്രണം ചെയ്തെതന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ ഫ്രൂട്സ് കടകളിൽ ജോലി ചെയ്തിരുന്ന ഇരുവരും ഒരുമിച്ചായിരുന്നു താമസം. കവർച്ചക്കായി മുഖംമൂടികളും മറ്റും കോതമംഗലത്തുനിന്നും എ.ടി.എം തകർക്കാനുള്ള ആയുധം പ്രതികൾ മണ്ണൂത്തിയിൽ വാടകക്ക് താമസിക്കുന്ന വീടി​െൻറ അടുത്ത് നിർമാണം നടക്കുന്ന സ്ഥലത്തു നിന്നുമാണ് സംഘടിപ്പിച്ചത്. കാവൽക്കാർ ഇല്ലാത്ത എ.ടി.എം കൗണ്ടറാണ് ഇവർ തിരഞ്ഞെടുത്തത്. എ.ടി.എമ്മിലെ ലൈറ്റ് ഒാഫാക്കിയാൽ ദൃശ്യം പതിയിെല്ലന്നാണ് ഇവർ കരുതിയത്. കൗണ്ടറിന് സമീപത്തുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മെഹറൂഫി​െൻറ ചിത്രം വ്യക്തമായിരുന്നു. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. മെഹറൂഫി​െൻറ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് ഇവർ എ.ടി.എം കവർച്ച ആസൂത്രണം ചെയ്തെതന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.െഎ ജയകുമാർ, എ.എസ്.െഎ അനിൽകുമാർ, സീനിയർ സി.പി.ഒമാരായ സൂരജ്, സുബീർകുമാർ, ലിേൻറാ ദേവസി, സുമേഷ്, മനോജ്, സി.പി.ഒമാരായ ടോണി വർഗീസ്, ശ്രീകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story