Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോഷണത്തിന്​...

മോഷണത്തിന്​ പ്രേരകമായത്​ വീട്ടുകാരുടെ 'സമ്മർദം'

text_fields
bookmark_border
തൃശൂർ: കിഴക്കുംപാട്ടുകരയിൽ കനറ ബാങ്കി​െൻറ എ.ടി.എം തകർത്ത് പണം കവരാനുള്ള ശ്രമത്തിന് അറസ്റ്റിലായവരെ പ്രേരിപ്പിച്ചത് കൂട്ടത്തിൽ ഒരാളുടെ വീട്ടിലെ 'സമ്മർദ'മെന്ന് പൊലീസ്. അറസ്റ്റിലായ കാസർകോട് സ്വദേശി മെഹ്റൂഫ് കച്ചവട ആവശ്യത്തിനായി സഹോദര​െൻറ ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയിരുന്നു. ഇത് തിരിച്ച് എടുത്തുകൊടുക്കാൻ വൈകുന്നതി​െൻറ പേരിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എത്രയും വേഗം സ്വർണം എടുത്തുകൊടുക്കണമെന്ന വീട്ടുകാരുടെ സമ്മർദം ശക്തമായപ്പോൾ പെെട്ടന്ന് പണമുണ്ടാക്കാൻ കണ്ട വഴിയായിരുന്നു എ.ടി.എം കവർച്ച. കഴിഞ്ഞയാഴ്ച കൊരട്ടിയിലും ഇരുമ്പനത്തും നടന്ന എ.ടി.എം കവർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ മെഹ്റൂഫിനും സനീഷിനും പ്രേരകമായി. ഉൗർജിത അന്വേഷണമാണ് പ്രതികൾക്കായി പൊലീസ് നടത്തിയത്. സിറ്റി പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ അസി.കമീഷണർ വി.കെ. രാജുവിന് പുറമെ എസ്.െഎ ജയകുമാർ, എ.എസ്.െഎ അനിൽകുമാർ, സീനിയർ സി.പി.ഒമാരായ സൂരജ്, സുബീർകുമാർ, ലിേൻറാ ദേവസി, സുമേഷ്, മനോജ്, സി.പി.ഒമാരായ ടോണി വർഗീസ്, ശ്രീകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story