Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരുചിവൈവിധ്യവുമായി...

രുചിവൈവിധ്യവുമായി ശ്രീനാരായണ കോളജിൽ ഭക്ഷ്യമേള

text_fields
bookmark_border
തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളജിലെ ബോട്ടണി വിഭാഗം ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിച്ചു. 17തരം പുട്ട്, 26ഇനം അടകൾ, വിവിധതരം ഉണ്ടകൾ, ഇരുപതിലേറെ കറികൾ, ചേമ്പില താളുകറി, കൂട്ടുകറി, മോരു താളിച്ചത്, പുളിയിലചട്ണി തുടങ്ങി നിരവധി വിഭവങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കോളജ് പ്രിൻസിപ്പൽ ഡോ. ലീന രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോ. കെ.എൻ. രമേശ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story