Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകയ്പമംഗലത്തെ...

കയ്പമംഗലത്തെ സ്കൂളുകളിൽ പച്ചക്കറി കൃഷിയൊരുങ്ങുന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ എല്ലാ പൊതു വിദ്യാലയ അങ്കണങ്ങളിലും ഇനി ശീതകാല വിളകൾ വിളയും. മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ കാർഷിക ഗ്രൂപ്പായ തളിർ ഗ്രൂപ്പാണ് ശീതകാല പച്ചക്കറിയിലെ കാബേജ്, ക്വാളി ഫ്ലവർ എന്നിവയുടെ തൈകൾ വിതരണം ചെയ്തത്. പൂവ്വത്തും കടവ് ഫാർമേഴ്സ് സഹകരണ ബാങ്കി​െൻറ സഹായത്തോടെയാണ് തൈ വിതരണം. ഇ.ടി. ടൈസൺ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് എം.ആർ. ജോഷി അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി വി.ആർ. ബീന, മതിലകം ബ്ലോക്ക് അംഗം ബാബു, വാർഡ് അംഗങ്ങളായ എം.എസ്. മോഹനൻ, സുനിൽ, ടി.കെ. രമേഷ് ബാബു, മതിലകം ബി.പി.ഒ സജീവൻ തുടങ്ങിയവർ സംസാരിച്ചു, റിട്ട.കൃഷി ഓഫിസറും ബാങ്ക് കോഓഡിനേറ്ററുമായ എൻ.കെ. തങ്കരാജ് പദ്ധതി വിശദീകരിച്ചു തളിർ ഗ്രൂപ് കൺവീനർ രാധാമണി നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story