Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംഗരക്ഷക​െൻറ വെടിയേറ്റ ...

അംഗരക്ഷക​െൻറ വെടിയേറ്റ ജഡ്ജിയുടെ മകനും മരിച്ചു

text_fields
bookmark_border
ന്യൂഡൽഹി: ഗുരുഗ്രാമില്‍ . അഡീഷനല്‍ സെഷന്‍സ് ജഡ്ജി കൃഷന്‍കാന്തി​െൻറ മകന്‍ ധ്രുവാണ് മരിച്ചത്. ഭാര്യ റിതു നേരേത്ത മരിച്ചിരുന്നു. ധ്രുവി​െൻറ ഹൃദയവും കരളും വൃക്കയും ദാനംചെയ്തു. ഒക്ടോബര്‍ 13ന് നടന്ന വെടിവെപ്പിലാണ് ധ്രുവിന് പരിക്കേറ്റത്. ഡല്‍ഹി ഗുരുഗ്രാമിലുള്ള ആര്‍ക്കേഡിയ മാര്‍ക്കറ്റിനടുത്തുള്ള സെക്ഷന്‍ 49ലാണ് സംഭവം. ഷോപ്പിങ്ങിനായി അമ്മയെയും മകനെയും ഇവിടെയെത്തിച്ച ഗണ്‍മാൻ, കാറില്‍നിന്നിറങ്ങിയപ്പോഴാണ് ഇവർക്കുനേരെ വെടിയുതിര്‍ത്തത്. ആദ്യം ഭാര്യയെയും പിന്നെ മകനെയും വെടിവെച്ചിട്ടു. വീണുകിടന്ന മകനെ വലിച്ചിഴക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഗണ്‍മാന്‍ പിന്നീട് കാറില്‍ രക്ഷപ്പെട്ടു. ഇക്കാര്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. രണ്ടു വര്‍ഷമായി കൃഷന്‍കാന്തി​െൻറ ഗണ്‍മാനായിരുന്നു മഹിപാൽ.
Show Full Article
TAGS:LOCAL NEWS 
Next Story