Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രെയിനുകൾ...

ട്രെയിനുകൾ കൂട്ടമായെത്തി; തിക്കിലും തിരക്കിലും രണ്ടു​ മരണം

text_fields
bookmark_border
കൊൽക്കത്ത: പശ്ചിമബംഗാളിലെ സാന്ദ്രഗചി റെയിൽവേ സ്റ്റേഷനിൽ ഇരു പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന മേൽപാലത്തിൽ തിക്കിലും തിരക്കിലുംപെട്ട് രണ്ടു പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് 6.30നാണ് സംഭവം. രണ്ടു പ്ലാറ്റ്ഫോമുകളിലായി ഒരേസമയം മൂന്നു ട്രെയിനുകൾ എത്തിയെന്ന അനൗൺസ്മ​െൻറ് ഉണ്ടായ ഉടനെയാണ് മേൽപാലത്തിൽ അഭൂതപൂർവമായ തിരക്കുണ്ടായത്. ട്രെയിനിൽ കയറാനുള്ളവരും ഇറങ്ങിയവരും പാലത്തിൽ കയറിയതോടെയാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച മുഖ്യമന്ത്രി മമത ബാനർജി റെയിൽവേയുടെ അലംഭാവമാണ് ദുരന്തമുണ്ടാക്കിയതെന്ന് കുറ്റപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷവും പരിക്കേറ്റവർക്ക് ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story