Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോളജുകളെ...

കോളജുകളെ വിലയിരുത്താന്‍ ജനുവരി ഒന്നുമുതല്‍ സാക് അക്രഡിറ്റേഷന്‍ -മന്ത്രി കെ.ടി. ജലീല്‍

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങള്‍ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താൻ ജനുവരി ഒന്നു മുതല്‍ സ്‌റ്റേറ്റ് അസസ്‌മ​െൻറ് ആൻഡ് അക്രഡിറ്റേഷന്‍ സ​െൻറര്‍ (സാക്) നിലവില്‍ വരുമെന്ന് ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ.ടി. ജലീല്‍. മുളങ്കുന്നത്തുകാവ് കിലയില്‍ നടന്ന കണ്ണൂര്‍, കോഴിക്കോട് സർവകലാശാലകള്‍ക്കു കീഴിലുള്ള സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ട്രെയിനിങ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക് റാങ്കിങ്ങി​െൻറ അടിസ്ഥാനത്തിലാണ് ഭാവിയില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാൻ അനുമതി നല്‍കുക. സാക് വിലയിരുത്തലില്‍ നിശ്ചിത സ്ഥാനത്തെത്തുന്ന സ്വാശ്രയ കോളജുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സംഘടന സ്വാതന്ത്ര്യം അനുവദിക്കണം. വിദ്യാര്‍ഥി രാഷ്ട്രീയം കാമ്പസുകള്‍ മാഫിയ സംഘങ്ങള്‍ പിടിമുറുക്കുന്നതില്‍നിന്നും തടയും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസിനു പുറമേ മറ്റ് ഫീസുകള്‍ വിദ്യാര്‍ഥികളില്‍നിന്നും ഈടാക്കുന്നത് അനുവദിക്കാനാവില്ല. കോളജുകളിലേയും ബിരുദതലത്തിലുള്ള പരീക്ഷഫലം ഏപ്രില്‍ 30നുള്ളിലും ബിരുദാനന്തര ബിരുദ പരീക്ഷഫലം മേയ് 31നുള്ളിലും പ്രഖ്യാപിക്കാനുള്ള ക്രമീകരണം എല്ലാ സര്‍വകലാശാലകളും നടത്തും. അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലകള്‍ മുഴുവനായും ഓണ്‍ലൈന്‍ സൗകര്യത്തിലേക്ക് മാറുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറി എ. ജെയിംസ് രാജ്, കണ്ണൂര്‍-കോഴിക്കോട് സര്‍വകലാശാല രജിസ്ട്രാര്‍മാര്‍, സ്വാശ്രയ കോളജ് പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story