Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിണറായി...

പിണറായി രാജ്യദ്രോഹിയെന്ന് എ.എൻ. രാധാകൃഷ്ണൻ

text_fields
bookmark_border
തൃശൂർ: വിദേശരാജ്യങ്ങളിൽ കുടുംബസമേതം ചുറ്റിയടിച്ച് ഭാരതസർക്കാറിനെ കുറ്റം പറയുന്ന രാജ്യോദ്രാഹിയാണ് പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ഭീഷണിപ്പെടുത്തലുകൾക്ക് ഭക്തജനങ്ങൾ പുല്ലി​െൻറ വിലപോലും നൽകില്ല. ശബരിമല തന്ത്രിയെയും പന്തളം രാജാവിനെയും ഭക്തജനങ്ങളേയും പിണറായി വിജയൻ മാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുകയാണ്. ശബരിമലയിലേക്ക് വിശ്വാസികളല്ലാത്ത സ്ത്രീകളെ കയറ്റാൻ പൊലീസ് യൂനിഫോം ദുരുപയോഗം ചെയ്ത ഐ.ജി ശ്രീജിത്തിനെതിരെ പരാതി നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, ജില്ല പ്രസിഡൻറ് എ. നാഗേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story