Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിമ്മിനി ഡാമി​െൻറ...

ചിമ്മിനി ഡാമി​െൻറ ഷട്ടറുകള്‍ തുറന്നു

text_fields
bookmark_border
ആമ്പല്ലൂര്‍: തുലാവര്‍ഷത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് . നാല് ഷട്ടറുകള്‍ പത്ത് സ​െൻറിമീറ്റര്‍ വീതമാണ് തുറന്നത്. തുലാവര്‍ഷം കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ സുരക്ഷ മുന്‍കരുതലി​െൻറ ഭാഗമായി ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു. പ്രളയശേഷം ഒരു ഷട്ടര്‍ ഒരു സ​െൻറീ മീറ്റര്‍ മാത്രം ഉയര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കനത്ത മഴയും നീരൊഴുക്കുംമൂലം ചൊവ്വാഴ്ച ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിദിനം ഒരു ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഷട്ടറുകള്‍ തുറന്നതോടെ വൈദ്യുതി ഉല്‍പാദനം പുനരാരംഭിച്ചു. ചിമ്മിനി ഡാമി​െൻറ വൃഷ്‌ടി പ്രദേശത്ത്‌ കഴിഞ്ഞ ദിവസം ശക്തമായ മഴയുണ്ടായി. ഡാം തുറന്നതുമൂലം കുറുമാലി, കരുവന്നൂര്‍ പുഴകളില്‍ ഒരടിവെള്ളം ഉയരുന്നത് കണക്കിലെടുത്ത് പുഴയുടെ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. പീച്ചി ജലസംഭരണിയിലും ജലനിരപ്പ് ഉയരുന്നുണ്ട്. 78.2 മീറ്ററാണ് ചൊവ്വാഴ്ചയിലെ ജലവിതാനം. 79.25 മീറ്ററാണ്‌ പരാമാവധി ജലവിതാനം. പ്രളയത്തിന്‌ശേഷം ഒരു ഷട്ടര്‍ കാല്‍ ഇഞ്ച്‌ തുറന്ന്‌ വെച്ചിട്ടുണ്ട്. വെള്ളം 78.7 മീറ്ററിലെത്തിയാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും.
Show Full Article
TAGS:LOCAL NEWS 
Next Story