Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബ്രേക്ക്...

ബ്രേക്ക് തകരാറിലാണെന്നറിഞ്ഞിട്ടും ബസ് സർവിസ് നടത്തി

text_fields
bookmark_border
ബ്രേക്ക് തകരാറിലാണെന്നറിഞ്ഞിട്ടും ബസ് സർവിസ് നടത്തി
cancel
ഒല്ലൂര്‍: ബസ് ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. തൈക്കാട്ടുശ്ശേരി റെയില്‍വേ ഗേറ്റിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് മുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോഡ്രൈവറായ അവിണിശ്ശേരി നെല്ലങ്കര വീട്ടില്‍ ജീനേഷിനാണ്(41) പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരില്‍നിന്ന് തലോര്‍ വഴി തൈക്കാട്ടുശ്ശേരിയിലേക്ക് വരികയായിരുന്ന ബസ് റെയില്‍വേ ഗേറ്റിന് സമീപം ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ഇറക്കമായതിനാല്‍ മുന്നോട്ട് നീങ്ങിയ ബസ് മുന്നിലുള്ള ഓട്ടോയില്‍ ഇടിച്ചു. ഓട്ടോ പൂർണമായും തകര്‍ന്നു. ഫയര്‍ ഫോഴ്‌സ് എത്തി ഓട്ടോ വെട്ടിപൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്. തൃശൂരില്‍നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ബസിന് തകരാര്‍ ഉണ്ടായിരുന്നതായും പലഭാഗത്തും കട്ടവെച്ചാണ് ബസ് നിറുത്തിയിരുന്നതെന്നും യാത്രികര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story