Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅർധസൈനിക വിഭാഗങ്ങളിൽ...

അർധസൈനിക വിഭാഗങ്ങളിൽ നികത്തപ്പെടാത്ത 61,000 ഒഴിവുകൾ

text_fields
bookmark_border
ന്യൂഡൽഹി: രാജ്യത്തെ ആറ് അർധസൈനിക വിഭാഗങ്ങളിലായി 61,000 ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തി​െൻറ കണക്ക്. ഏറ്റവും വലിയ അർധസൈനിക വിഭാഗമായ സി.ആർ.പി.എഫിൽ 18,460 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ആഭ്യന്തര സുരക്ഷ, ജമ്മു കശ്മീരിലെയും വടക്കു കിഴക്കൻ മേഖലയിലെയും നക്സൽ മേഖലയിലെയും തീവ്രവാദ വിരുദ്ധ പ്രവർത്തനം എന്നിവയിൽ സംസ്ഥാന പൊലീസ് സേനയെ സഹായിക്കുന്ന സേന വിഭാഗമാണ് സി.ആർ.പി.എഫ്. ഇവർക്കു പുറമെ, ഇന്തോപാക് അതിർത്തി, ബംഗ്ലാദേശ് അതിർത്തി എന്നിവിടങ്ങളിൽ വിന്യസിച്ച അതിർത്തി രക്ഷാസേന (ബി.എസ്.എഫ്), നേപ്പാൾ, ഭൂട്ടാൻ അതിർത്തികളിൽ പ്രവർത്തിക്കുന്ന സശസ്ത്ര സീമാബൽ (എസ്.എസ്.ബി), ചൈന അതിർത്തി കാക്കുന്ന ഇന്തോതിബത്തൻ ബോർഡർ പൊലീസ് (െഎ.ടി.ബി.പി) എന്നിവയിലും നിരവധി ഒഴിവുകൾ നികത്താനുണ്ട്. ബി.എസ്.എഫിൽ 10,738, എസ്.എസ്.ബിയിൽ 18,942, െഎ.ടി.ബി.പിയിൽ 5786 എന്നിങ്ങനെയാണ് ഒഴിവുനില. ഇതിനു പുറമെ, വടക്കു കിഴക്കൻ മേഖലയിലെ തീവ്രവാദവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ട അസം റൈഫ്ൾസ്, വിമാനത്താവളങ്ങളും സുപ്രധാന വ്യവസായ സ്ഥാപനങ്ങളും സർക്കാർ കെട്ടിടങ്ങളും സംരക്ഷിക്കുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.െഎ.എസ്.എഫ്) എന്നിവയിലും ഒഴിവുണ്ട്. 10 ലക്ഷമാണ് രാജ്യത്തെ അർധസൈനിക വിഭാഗങ്ങളുടെ അംഗസംഖ്യ.
Show Full Article
TAGS:LOCAL NEWS 
Next Story