Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപകരുടെ അഭിപ്രായ...

അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം

text_fields
bookmark_border
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിൽ 'എസ്മ' നടപ്പാക്കണമെന്ന യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ വിശദീകരണവുമായി കേന്ദ്രം. ഡൽഹി സർവകലാശാലയിൽ എസ്മയും ജെ.എൻ.യുവിൽ കേന്ദ്ര സിവിൽ സർവിസ് പെരുമാറ്റച്ചട്ടവും നടപ്പാക്കാൻ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ ട്വിറ്ററിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി സർവകലാശാല, ജെ.എൻ.യു എന്നിവിടങ്ങളിൽ അധ്യാപക പ്രേക്ഷാഭം ശക്തമായിരിക്കുകയാണ്. അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്രത്തിന് വിലക്കേർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഒരു സർവകലാശാലയിലും എസ്മ നടപ്പാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഡൽഹി സർവകലാശാലയിലെ അധ്യാപക സമരം പരീക്ഷകളേയും മറ്റു പ്രവർത്തനങ്ങളേയും ബാധിച്ചിരുന്നു. ഡൽഹി സർവകലാശാലയിൽ ഇങ്ങനെയൊരു നിയമം നടപ്പാക്കാൻ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യവും ശനിയാഴ്ച വിശദീകരണം നൽകിയിരുന്നു. എസ്മ നടപ്പാക്കിയാൽ എതിരഭിപ്രായം പറയുന്ന അധ്യാപകരെ വാറൻറില്ലാതെ അറസ്റ്റുചെയ്യാമെന്ന് ഡൽഹി സർവകലാശാല സമരസമിതി നേതാവ് ആദിത്യ നാരായണൻ മിശ്ര പറഞ്ഞു. കേന്ദ്രത്തിനെതിരെ മാധ്യമങ്ങളിലോ പൊതുസദസ്സുകളിലോ അധ്യാപകർ അഭിപ്രായം പറയുന്നതും വിമർശിക്കുന്നതും ഒഴിവാക്കാൻ ജെ.എൻ.യുവിൽ കേന്ദ്ര സിവിൽ സർവിസ് പെരുമാറ്റച്ചട്ടം നടപ്പാക്കാൻ വൈസ്ചാൻസലർ എം. ജഗദീഷ്കുമാർ അധ്യാപകരുടെ എതിർപ്പ് മറികടന്ന് തീരുമാനമെടുക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story