Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജല വിഭവ വകുപ്പി​െൻറ...

ജല വിഭവ വകുപ്പി​െൻറ തേക്ക് മുറിച്ചതായി പരാതി

text_fields
bookmark_border
വടക്കാഞ്ചേരി: വാഴാനി കനാൽ റോഡിലെ തേക്ക് മുറിച്ച് കടത്താൻ ശ്രമിച്ചതായി പരാതി. ആമ്പലൂർ സ്വദേശിയുടെ പറമ്പിനോട് ചേർന്നുള്ള മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ചത്. മരങ്ങൾ ഇറിഗേഷൻ വകുപ്പി​െൻറ സ്ഥലത്തുള്ളതാണെന്ന് നാട്ടുകാർ അറിയിച്ചിട്ടും സ്വകാര്യ വ്യക്തി അത് ചെവികൊണ്ടില്ലത്രെ. മരങ്ങൾ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതോടെ സംഘടിച്ചെത്തിയ നാട്ടുകാർ തടഞ്ഞു. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരങ്ങൾ തങ്ങളുടെ ഭൂമിയിലാണെന്ന് സ്ഥിരീകരിച്ചിട്ടും പൊലീസിൽ പരാതി നൽകാനോ, നിയമ നടപടി സ്വീകരിയ്ക്കാനോ തയ്യാറാകാത്തത് ആക്ഷേപത്തിനിടയാക്കി. മരത്തിന് വില കണക്കാക്കി മുറിച്ചവ്യക്തിയിൽനിന്ന് ഈടാക്കുമെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story