Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാമണ്ഡലം ഹൈദരാലി...

കലാമണ്ഡലം ഹൈദരാലി സംഗീതോത്സവം നടത്തി

text_fields
bookmark_border
വടക്കാഞ്ചേരി: പതിമൂന്നാമത് കലാമണ്ഡലം ഹൈദരാലി സംഗീതോത്സവം ബാലഭാസ്കറിന് സമർപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ സമർപ്പണം നിർവഹിച്ചു. കഥകളി നടൻ കലാമണ്ഡലം കൃഷ്ണകുമാർ സംഗീതമണ്ഡപത്തിൽ വിളക്ക് തെളിച്ചു. ലൈബ്രറി പ്രസിഡൻറ് വി.മുരളി അധ്യക്ഷനായി. കഥാകൃത്ത് പി. ശങ്കരനാരായണൻ, ജോൺസൺ പോണല്ലൂർ, ജി. ശിവസ്വാമി, സങ്കീർത്തനം മനോജ്, സി.എ. ശങ്കരൻകുട്ടി, പി.എൻ. ഗോകുലൻ തുടങ്ങിയവർ പ്രസംഗിച്ചു. കഥകളി സംഗീതലോകത്തെ കുലപതി മാടമ്പി സുബ്രമണ്യൻ നമ്പൂതിരി, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ് എന്നിവരുടെ നേതൃത്വത്തിൽ കഥകളി പദാലാപനത്തോടെയായിരുന്നു തുടക്കം. പാടി തെളിഞ്ഞവരും പാടി പഠിക്കുന്നവരും ഉൾെപ്പടെ നിരവധി പേർ സംഗീതാർച്ചന നടത്തി. ലൈബ്രറിക്ക് കേന്ദ്ര സർക്കാർ മുൻ പബ്ലിക്കേഷൻ ഡയറക്ടറും എഴുത്തുകാരനുമായ ജി.ശിവസ്വാമി 15,000 രൂപയുടെ പുസ്തകം കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story