Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുത്തച്ഛ​െൻറ നൂറാം...

മുത്തച്ഛ​െൻറ നൂറാം പിറന്നാൾ ആഘോഷത്തിന്​ നിൽക്കാതെ...

text_fields
bookmark_border
തൃശൂർ: മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം െഎശ്വര്യ ഗാർഡനിലെ വീട്ടിൽ മുത്തച്ഛൻ നെടുപുഴ പറമ്പൻ വേലായുധ​െൻറ നൂറാം പിറന്നാൾ ആഘോഷം- അതായിരുന്നു സൗദിയിൽ നിന്ന് ഇത്തവണ നാട്ടിൽ വരുേമ്പാൾ ബിന്ദുലാലി​െൻറ പദ്ധതി. ഇക്കാര്യം അമ്മാവനും തൃശൂർ നഗരസഭയുടെ മുൻ പ്രതിപക്ഷ നേതാവുമായ പുരുഷോത്തമൻ അടക്കം കുടുബാംഗങ്ങളെ അറിയിക്കുകയും തയാറെടുപ്പ് നടത്തുകയും ചെയ്ത ശേഷമാണ് ബന്ധുക്കൾ ബിന്ദു എന്ന് വിളിക്കുന്ന ബിന്ദുലാലും കുടുംബവും മൂകാംബികക്ക് പുറപ്പെട്ടത്. തീരുമാനമനുസരിച്ച് മുത്തച്ഛനും ചെറിയമ്മമാരും ബിന്ദുലാലി​െൻറ വീട്ടിൽ എത്തുകയും ചെയ്തു. എന്നാൽ, മുത്തച്ഛ​െൻറ നൂറാം പിറന്നാൾ ആഘോഷത്തിന് കാത്ത് നിൽക്കാതെ ബിന്ദു യാത്രയായി. ആഘോഷങ്ങളുടെ ആഹ്ലാദനിറവിൽ അമരേണ്ട വീട് ദുഃഖത്തി​െൻറ പടുകുഴിയിലേക്ക് വീണത് പെെട്ടന്നായിരുന്നു. വിവരം അറിഞ്ഞതോടെ ചെറിയമ്മമാർ പൊട്ടിക്കരഞ്ഞു. അവരെ സമാധാനിപ്പിക്കാൻ ആർക്കുമായില്ല. അപകട വിവരം അറിഞ്ഞയുടൻ അമ്മാവൻ പുരുഷോത്തമനും ചെറിയമ്മ ഇന്ദിരയുടെ ഭർത്താവ് മണി, മകൻ പരിയാരം മെഡിക്കൽ കോളജിൽ നഴ്സിങ് അസിസ്റ്റൻറ് പരിശീലനം പൂർത്തിയാക്കിയ മനീഷ് എന്നിവർ തൃശൂരിൽ നിന്ന് പുറപ്പെട്ടു. പരിയാരത്തെ ബന്ധംവെച്ച് മനീഷിനാണ് ഇവർ മരിച്ച വിവരം ലഭിച്ചത്. ബിന്ദുലാലി​െൻറ ഫോണിൽ നിന്ന് ലഭിച്ച ചെറിയമ്മ പുഷ്പയുടെ നമ്പറിൽ രാവിലെ വിളിച്ച പൊലീസ് അപകടമുണ്ടായി എന്നേ അറിയിച്ചിരുന്നുള്ളൂ. പരിക്കുകളോടെ രക്ഷപ്പെട്ട എട്ട് വയസ്സുകാരി നിയയിൽ നിന്നാണ് പൊലീസിന് കാറിലുണ്ടായിരുന്നവരുടെ പേരുകൾ ലഭിച്ചത്. ഇത്തവണ അമ്മയെയും ഇളയ മകൾ നിയയെയും കൂട്ടി ശബരിമലയിലേക്ക് പോകാനും ബിന്ദു തീരുമാനിച്ചിരുന്നു. എന്നാൽ, വിധി മറിച്ചായി. ക്ഷേത്ര ദർശനങ്ങൾ നടത്തുന്നതിൽ വളരെ തൽപരനായിരുന്നു ബിന്ദുലാൽ. എല്ലാവർഷവും രാമേശ്വരത്തേക്ക് പോകാറുണ്ടായിരുന്നു. അച്ഛൻ തൊട്ടിപ്പാളിനടുത്ത ചെറുവാൾ സ്വദേശി ശ്രീധര​െൻറ ചിതാഭസ്മം നിമജ്ജനം ചെയ്തത് രാമേശ്വരത്തായിരുന്നു. സൗദിയിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു ശ്രീധരൻ. അദ്ദേഹത്തി​െൻറ മരണശേഷം കമ്പനി യാണ് ബിന്ദുലാലിനെ സൗദിയിലേക്ക് കൊണ്ടുപോയത്. ആറ് മാസത്തിനിടെ നാട്ടിൽ വരാനുള്ള സൗകര്യം കമ്പനി ഇയാൾക്ക് നൽകിയിരുന്നു. ഇത്തവണ ഒന്നര വർഷത്തെ ഇടവേളക്കുശേഷമാണ് നാട്ടിലെത്തിയത്. ഇതാദ്യമായാണ് നാട്ടിലെത്താൻ ഇത്രയും വൈകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story