Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎയർ ക്രാഫ്​റ്റ്​...

എയർ ക്രാഫ്​റ്റ്​ മെക്കാനിക്ക്​ എന്ന മോഹവുമായി...

text_fields
bookmark_border
തൃശൂർ: പഠനത്തിലും പഠനേതര വിഷയങ്ങളിലും ഒരുപോലെ മികവു കാണിച്ച കുട്ടികളാണ് പയ്യന്നൂർ വാഹനാപകടത്തിൽ മരിച്ച കൊരട്ടി ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർഥികളായ തരുണും െഎശ്വര്യയും. എയർ ക്രാഫ്റ്റ് മെക്കാനിക്കാകണമെന്നായിരുന്നു തരുണി​െൻറ മോഹം. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ബന്ധുവിനോട് അവൻ എപ്പോഴും ഇതേക്കുറിച്ച് പറയുകയും കാര്യങ്ങൾ തെരക്കുകയും ചെയ്യുമായിരുന്നു. ആഗ്രഹം പോലെത്തന്നെ തരുണിനെ എയർ ക്രാഫ്റ്റ് മെക്കാനിക്കാക്കാൻ എല്ലാം ചെയ്യുമെന്ന് അച്ഛൻ ദിലീപ് പറയുമായിരുന്നു. അച്ഛമ്മ വിലാസിനിക്കായിരുന്നു അതിലേറെ ആഗ്രഹം. അത്രയും അച്ഛമ്മ തരുണിനെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തരുൺ പത്താംക്ലാസ് പാസായപ്പോൾ ഗിയറുള്ള സൈക്കിളാണ് അച്ഛമ്മ ചാലക്കുടി സ്കൂൾ മുൻ പ്രധാനാധ്യാപികയായിരുന്ന വിലാസിനി സമ്മാനിച്ചത്. ഗൾഫിലെ രണ്ടാമത്തെ മകനോടൊപ്പമുള്ള അവർ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മികച്ച അഭിനേത്രി കൂടിയായിരുന്ന മരിച്ച െഎശ്വര്യ കുടുംബാംഗങ്ങളുടെ പൊന്നോമനയായിരുന്നു. മൂന്നുപേർ മരിച്ചെന്നായിരുന്നു ബന്ധുക്കൾ ആദ്യം അറിഞ്ഞത്. അധികം വൈകാതെ െഎശ്വര്യയും മരിച്ചെന്ന് അറിഞ്ഞതോടെ അവരുടെ എല്ലാ നിയന്ത്രണവും വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story