Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ നഗരസഭ...

കൊടുങ്ങല്ലൂർ നഗരസഭ വർഷിക പദ്ധതി: മുന്നൊരുക്കം തുടങ്ങി

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭ 2019 -20 വർഷത്തെ പദ്ധതിയുടെ മുന്നൊരുക്കം തുടങ്ങി. പദ്ധതി രൂപവത്കരണത്തിനായി ആസൂത്രണ സമിതി, നിർവഹണ ഉദ്യോഗസ്ഥർ, വിവിധ വർക്കിങ് ഗ്രൂപ്പുകളുടെ ജനറൽ ബോഡി എന്നിവയുടെ സംയുക്ത യോഗം ചേർന്നു. അടുത്ത വർഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബറോടെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് പദ്ധതി രൂപവത്കരണം നേരത്തെ നടത്തുന്നത്. 17 വർക്കിങ് ഗ്രൂപ്പുകൾ ചേർന്ന് ചർച്ചകൾ നടത്തി കരട് പദ്ധതികൾ തയാറാക്കി. 17 കോടി രൂപയാണ് ഈ വർഷം ജനറൽ ഫണ്ടും പട്ടികജാതി വികസന ഫണ്ടും ഉൾപ്പെടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. നഗരസഭയുടെ കീഴിലുള്ള വിവിധ നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ ഹണി പീതാംബരൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്. കൈസാബ്, പി.എൻ. രാമദാസ്, സി.കെ. രാമനാഥൻ, പി.എസ്. തങ്കമണി, ശോഭ ജോഷി, സെക്രട്ടറി ടി.കെ. സുജിത്, ശ്രീജ മോൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story