Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെരുവിലിറങ്ങി...

തെരുവിലിറങ്ങി ആക്രോശിക്കുന്നതല്ല ഭക്തിയുടെ അടയാളം- മഹിള അസോസിയേഷൻ

text_fields
bookmark_border
തൃശൂർ: തെരുവിലിറങ്ങി ആക്രോശിക്കുന്നതല്ല ഭക്തിയെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവി. നടുവിലാലിൽ നടന്ന വനിത അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളീയ സമൂഹത്തെ നൂറ്റാണ്ടുകൾക്ക് പിറകോട്ട് നടത്താനാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നത്. വർഗീയഭ്രാന്തന്മാരുടെ കോപ്രായങ്ങളും കോലാഹലങ്ങളും അങ്ങനെത്തന്നെ നടന്നുകൊള്ളട്ടെ എന്ന് നിങ്ങളും ഞാനും ചിന്തിച്ചുകഴിഞ്ഞാൽ ഭാവിതലമുറ നമ്മെ കുറ്റക്കാരാണെന്ന് വിധിക്കും. അന്തസ്സോടും ആത്മാഭിമാനത്തോടും കൂടി നട്ടെല്ല് നിവർത്തിപ്പിടിച്ച് ഇന്ന് നമുക്ക് ജീവിക്കാൻ കഴിയുന്നത് ദുരാചാരങ്ങളെ ഇല്ലായ്മ ചെയ്യാൻ പൂർവികർ നടത്തിയ പോരാട്ടങ്ങൾ കൊണ്ടാണ്. ത്യാഗപൂർണമായ ജീവിതത്തിലൂടെ അവർ നമുക്ക് നേടിത്തന്ന അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നാം നടത്തേണ്ടത്. എല്ലാവരും നാളെ മുതൽ ശബരിമലയിൽ പോകണമെന്നല്ല അതിനർഥം. ദുരിതമനുഭവിക്കുന്ന സഹോദരിമാർ തങ്ങളുടെ ജീവിതം സാധാരണ നിലയിലായാൽ അയ്യപ്പനെ കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടാകാം. അവരുടെ വിശ്വാസം പരിരക്ഷിക്കപ്പെടണമെന്നാണ് ജനാധിപത്യ മഹിള അസോസിേയഷ​െൻറ ആഗ്രഹം. എന്നിരിക്കെ, പ്രത്യുൽപാദനത്തി‍​െൻറ ഭാഗമായി ശരീരത്തിലുണ്ടാകുന്ന ജൈവിക പ്രിക്രിയ മാത്രമായ ആർത്തവത്തെ അശുദ്ധിയായി കണ്ട് സ്ത്രീകളെ ശബരിമലയിൽ നിന്ന് മാറ്റി നിർത്തുന്നത് എന്നും പി. സതീദേവി പറഞ്ഞു. കേരളത്തി‍​െൻറ തെരുവുകളിൽ മൂഢജപ ഘോഷയാത്ര നടത്തുന്നവരുടെ സ്ഥാനം ചരിത്രത്തി‍​െൻറ ചവറ്റുകുട്ടയിലാണെന്ന് സംഗമത്തിന് അധ്യക്ഷത വഹിച്ച പ്രഫ. ആർ. ബിന്ദു പറഞ്ഞു. ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ഡോ. ഡി. ഷീല, പി.സി. ഭാനുമതി, കെ.വി. പുഷ്പ ജനാധിപത്യ അസോസിയേഷൻ സെക്രട്ടറി കെ.ആർ. വിജയ, പ്രസിഡൻറ് സുലോചന പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story