Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ നാലുപേരുടെ മരണം

text_fields
bookmark_border
തൃശൂർ: പയ്യന്നൂർ എടാട്ട് വാഹനാപകടത്തിൽ നാലുപേർ മരിച്ച സംഭവം കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി െഎശ്വര്യ ഗാർഡൻ നിവാസികളെ സ്തംബ്ധരാക്കി. െഎശ്വര്യ ഗാർഡൻ റസിഡൻറ്സ് അസോസിയേഷ​െൻറ എല്ലാ പ്രവർത്തനങ്ങളുമായും സഹകരിക്കുന്ന ബിന്ദുലാലിനും കുടുംബത്തിനുമുണ്ടായ ദുരന്തം ഉൾക്കൊള്ളാൻ പ്രയാസപ്പെടുകയാണ് നാട്ടുകാർ. അസോസിയേഷൻ നിവാസികൾക്കെല്ലാം വേണ്ടപ്പെട്ടവനായിരുന്നു ബിന്ദുലാൽ. അയൽക്കാരുടെ 'ലാൽ' നാട്ടിൽ വന്നാൽ അസോസിയേഷ​െൻറ എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കുമായിരുന്നു. ബിന്ദുലാലി​െൻറ വീടിന് മുന്നിൽ ഷട്ടിൽ കോർട്ടുണ്ട്. നാട്ടിലെത്തിയാൽ തങ്ങൾക്കൊപ്പം ഷട്ടിൽ കളിക്കാൻ ലാൽ സമയം കണ്ടെത്താറുണ്ടെന്ന് അയൽവാസി വി.ഡി. ബാബു പറഞ്ഞു. കൊക്കാലക്കടുത്ത് ബാല്യ ആശുപത്രിക്ക് സമീപമായിരുന്നു ബിന്ദുലാൽ ആദ്യം താമസിച്ചിരുന്നത്. 11കൊല്ലം മുമ്പ് െഎശ്വര്യ ഗാർഡനിലെ വീട് വാങ്ങി താമസം മാറ്റുകയായിരുന്നു. ഭാര്യ പൊന്നാനി ഗ്രാമം സ്വദേശി അനിത ഫാഷൻ ഡിസൈനിങ് പൂർത്തിയാക്കിയ ശേഷമാണ് അയ്യന്തോൾ പുതൂർക്കരയിൽ ചുരിദാർ കട തുറന്നത്. മക്കളായ ദിയയും നിയയും പരിസരത്തി​െൻറ പ്രസരിപ്പുകളായിരുന്നുവെന്ന് ബാബു പറഞ്ഞു. എല്ലാ വീടുകളിലും ഒാടി നടക്കുന്ന ആ കുട്ടികളോട് അയൽക്കാർക്കും വലിയ സ്നേഹമായിരുന്നു. അേസാസിയേഷൻ വാർഷികം നടക്കുേമ്പാൾ ഇൗ കുട്ടികളുടെ കലാപ്രകടനങ്ങളും ഉണ്ടാകുമായിരുന്നെന്ന് ബാബു പറഞ്ഞു. ദുരന്തം തങ്ങളെ ഞെട്ടിച്ചെന്ന് അസോസിയേഷൻ ഭാരവാഹി എൻജിനീയർ കെ.എ. മൊയ്തീൻ പറഞ്ഞു. മേയർ അജിത ജയരാജൻ രാവിലെ ഐശ്വര്യ ഗാർഡനിലെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. നെടുപുഴ കൗൺസിലർ ഷീല പോൾസണും എത്തി. സമൂഹത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ളവരും ദുഃഖത്തിൽ പങ്കുചേരാനെത്തി. രാത്രി 12ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഇവരെ ഒരുനോക്കു കാണാൻ വൻജനാവലി കാത്തുനിന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story