Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right13 ലക്ഷത്തി​െൻറ...

13 ലക്ഷത്തി​െൻറ പ്ലാസ്​റ്റിക് സംസ്കരണ യൂനിറ്റ് നോക്കുകുത്തി

text_fields
bookmark_border
ഇരിങ്ങാലക്കുട: നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ കുന്നുകൂടുമ്പോഴും ഇവ ഇനം തിരിച്ച് സംസ്‌കരിക്കാൻ അഞ്ചുമാസം മുമ്പ് നിർമിച്ച പ്ലാസ്റ്റിക്, ഷ്രെഡിങ്, ബെയ്‌ലിങ് യൂനിറ്റ് നോക്കുകുത്തി. 13 ലക്ഷം ചെലവഴിച്ച പദ്ധതി ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. പ്രളയ ശേഷം മാലിന്യങ്ങൾ പലതും കയറ്റി അയച്ചു എന്ന് നഗരസഭ പറയുന്നത് പൊള്ളത്തരമാണെന്നും വാസ്തവം തിരിച്ചറിയാൻ ട്രെഞ്ചിങ് ഗ്രൗണ്ട് സന്ദർശിച്ചാൽ മതിയെന്നും ഇവിടെയെത്തിയ പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് 12 ലക്ഷം ചെലവിൽ മാലിന്യങ്ങൾ കത്തിച്ചു കളയാൻ നിർമിച്ച ഇൻസിനേറ്റർ ഇതുവരെ പ്രവർത്തിപ്പിക്കാത്തതിന് പിറകിൽ നഗരസഭയുടെ അനാസ്ഥയാണെന്ന് പ്രതിപക്ഷാംഗം പി.വി. ശിവകുമാർ പറഞ്ഞു. എത്രയും പെട്ടെന്ന് ഇവ പ്രവർത്തിപ്പിക്കാനുള്ള നടപടി നഗരസഭ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടിറങ്ങുമെന്നും സി.പി.എം, സി.പി.ഐ കൗൺസിലർമാർ പറഞ്ഞു. കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിഞ്ഞ വർഷത്തിലേതു പോലെ കത്തിപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും അതിനാൽ എത്രയും പെട്ടന്ന് ഇവ സംസ്കരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എം.സി. രമണൻ, ഷിബിൻ, വത്സല ശശി, ഷാബു എന്നിവരും ട്രഞ്ചിങ് ഗ്രൗണ്ടിലെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story