Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശബരിമല വിധി:...

ശബരിമല വിധി: നാമജപവുമായി ഘോഷയാത്ര

text_fields
bookmark_border
ഇരിങ്ങാലക്കുട: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുകുന്ദപുരം എൻ.എസ്.എസ് താലൂക്ക് യൂനിയ​െൻറ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത നാമജപഘോഷയാത്ര നടന്നു. ശ്രീകൂടല്‍മാണിക്യം ക്ഷേത്രനടയില്‍ നിന്നാരംഭിച്ച നാമജപ യാത്ര ടൗണ്‍ ചുറ്റി അയ്യങ്കാവ് ക്ഷേത്രമൈതാനിയില്‍ അവസാനിച്ചു. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് താലൂക്ക് പ്രസിഡൻറ് ഡി. ശങ്കരന്‍കുട്ടി, വൈസ് പ്രസിഡൻറ് കെ.എം. ഹരിനാരായണന്‍, യൂനിയന്‍ സെക്രട്ടറി കെ. രവീന്ദ്രന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story