Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രിമിനലുകളോട്​...

ക്രിമിനലുകളോട്​ ചർച്ചയില്ല -എ. വിജയരാഘവൻ

text_fields
bookmark_border
തൃശൂർ: വിശ്വാസ സംരക്ഷണത്തി​െൻറ പേരിൽ ശബരിമല പരിസരത്ത് അക്രമം നടത്തുന്ന ക്രിമിനലുകളോടും സാമൂഹിക വിരുദ്ധേരാടും ചർച്ചയില്ലെന്ന് ഇടതുമുന്നണി സംസ്ഥാന കൺവീനർ എ. വിജയരാഘവൻ. ഇറക്കിവിട്ട ബി.ജെ.പിയും കോൺഗ്രസും തന്നെ ഇവരെ തിരിച്ചുവിളിക്കണം. രണ്ടുദിവസമായി നിലയ്ക്കലിൽ കണ്ടത് കേരളം അനുഭവിച്ച ഏറ്റവും വലിയ അപമാനകരമായ കാര്യമാണ്. ഭീഷണിപ്പെടുത്തിയും നിയമം കൈയിലെടുത്തും കാര്യങ്ങൾ വരുതിയിലാക്കാമെന്ന സംഘ് പരിവാറി​െൻറയും കോൺഗ്രസി​െൻറയും സംഘടിത ശ്രമം വകവെച്ചു കൊടുക്കില്ലെന്ന് വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലയ്ക്കലിലും മറ്റും തമ്പടിച്ചിരിക്കുന്നത് ക്രിമിനലുകളും ഗുണ്ടകളുമാണ്. അവരെ നയിക്കാൻ കോൺഗ്രസ് നേതാക്കൾ പോലുമുണ്ട് എന്നത് അത്ഭുതപ്പെടുത്തി. ആർ.എസ്.എസിൽ ലയിച്ചതു പോലെയാണ് കോൺഗ്രസി​െൻറ പോക്ക്. നിയമം നടപ്പാക്കാൻ ഭരണഘടനാപരമായ ചുമതല സർക്കാറിനുണ്ട്. അതാണ് ചെയ്യുന്നത്. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾക്ക് കോൺഗ്രസ് മറുപടി പറയണം. സംയമനത്തോടെയാണ് പൊലീസ് പെരുമാറുന്നത്. മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത് കലാപം പടർത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് ഭക്തരുടെ സമരമല്ല. അട്ടിമറി ശ്രമമാണെന്ന് മനസ്സിലാക്കി തന്നെയാണ് നേരിടുന്നത്. പൊതുസമൂഹത്തി​െൻറ വികാരമൊന്നും ഇതിലില്ല. വിശ്വാസത്തിന് കരുത്ത് കുറയുേമ്പാഴാണ് അക്രമം അഴിച്ചുവിടുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story