Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീഡന ശ്രമം:...

പീഡന ശ്രമം: നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് മുൻ ഡി.വൈ.എഫ്​.െഎ നേതാവ് ജീവൻ ലാൽ

text_fields
bookmark_border
ഇരിങ്ങാലക്കുട: വനിത നേതാവിനെ എം.എല്‍.എ ഹോസ്റ്റിലെ മുറിയില്‍ വെച്ച്‌ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നുണപരിശോധ ആവശ്യപ്പെട്ട് ആരോപണവിധേയനായ മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാല്‍. കേസി​െൻറ അന്വേഷണത്തി​െൻറ ഭാഗമായി ഇക്കാര്യം കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് ബഹറയ്ക്കും പരാതി നല്‍കി. സംഭവം നടന്ന് അമ്പത് ദിവസത്തിന് ശേഷമാണ് നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത്. സംഭവശേഷം ഇവര്‍ തന്നോടൊപ്പമാണ് ട്രെയിനില്‍ യാത്ര ചെയ്തത്. റെയില്‍വേ സ്റ്റേഷനിലേയും ഇരിങ്ങാലക്കുട ഠാണാവിലുള്ള പൊലീസ് സിഗ്നലുകളും പരിശോധിച്ചാല്‍ അവര്‍ സൗഹൃദപൂര്‍വമായി ഇടപെടുന്നത് കാണാം. മാത്രമല്ല, അതിനുശേഷം പലതവണ ഫോണിലേക്ക് എസ്.എം.എസ് അയച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ നിരവധി തെളിവുകള്‍ ലഭിക്കും. പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ കേസ് റദ്ദാക്കണമെന്നും ജീവന്‍ലാല്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story