Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആശ്രയ പദ്ധതി...

ആശ്രയ പദ്ധതി ക്രമക്കേട്​: ഒാഡിറ്റ്​ വിഭാഗത്തോട്​ കോർപറേഷൻ മാപ്പ്​ പറഞ്ഞു

text_fields
bookmark_border
തൃശൂർ: ആശ്രയ പദ്ധതി ക്രമക്കേടിൽ ഒാഡിറ്റ് വിഭാഗത്തോട് കോർപറേഷൻ മാപ്പ് പറഞ്ഞു. ഒാഡിറ്റ് വിമർശനത്തിനുള്ള മറുപടിയിലാണ് രണ്ടിടത്ത് മാപ്പ് പറഞ്ഞത്. ആശ്രയ പദ്ധതിയിൽ ഭവന നിർമാണവുമായി ബന്ധപ്പെട്ട് 54 ലക്ഷം മുടങ്ങിക്കിടക്കുന്നതായി ഒാഡിറ്റിൽ പരമർശിച്ചിരുന്നു. മൈത്രി എന്ന സന്നദ്ധ സംഘടനയാണ് നിർമാണം ഏറ്റെടുത്തത്. ഇവരുമായി ഉണ്ടാക്കിയ കരാർ ഉടമ്പടി രജിസ്റ്റർ ചെയ്യാതിരുന്നതിനെ ഒാഡിറ്റ് റിപ്പോർട്ടിൽ വിമർശിച്ചിരുന്നു. ഇങ്ങനെ ചെയ്യാതിരുന്നതിൽ മാപ്പാക്കണമെന്ന് മറുപടിയിൽ പറഞ്ഞു. മൈത്രി പ്രതിനിധികളുടെയും സാക്ഷികളുടെയും വിലാസങ്ങൾ കരാറിൽ ഉൾപ്പെടുത്താതിരുന്നതിനെയും ഒാഡിറ്റ് റിപ്പോർട്ടിൽ വിമർശിച്ചിരുന്നു. പിന്നീട് എഴുതിച്ചേർക്കാമെന്ന് കരുതിയാണ് വിട്ടുപോയതെന്നും ഇതിൽ മാപ്പാക്കണമെന്നും മറുപടിയിൽ പറഞ്ഞു. ചൊവ്വാഴ്ച പ്രത്യേക കൗൺസിൽ യോഗത്തിൽ മറുപടി അവതരിപ്പിച്ചു. ഇ.എം.എസ് ഭവനപദ്ധതിക്ക് വികസന ഫണ്ടിൽനിന്ന് അനുവദിക്കുന്ന തുക പിൻവലിച്ച് ജില്ല സഹകരണ ബാങ്ക് ശാഖയിൽ നിക്ഷേപിച്ചതിനെ വിമർശിച്ച ഒാഡിറ്റ് റിപ്പോർട്ടിന് ഉദ്യോഗസ്ഥർ വ്യക്തമായി മറുപടി നൽകിയില്ലെന്ന് ജോൺ ഡാനിയൽ ചൂണ്ടിക്കാട്ടി. നിലവിലെ ഭവനപദ്ധതികൾ ലൈഫ് മിഷനിൽ ഉൾപ്പെടുത്തണമെന്ന് സർക്കാർ തീരുമാനമുണ്ടെന്നും മറുപടി നൽകുേമ്പാൾ ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കാത്തതാണ് പ്രശ്നമെന്നും വർഗീസ് കണ്ടങ്കുളത്തി പറഞ്ഞു. ഉദ്യോഗസ്ഥരെ അനാവശ്യമായി വെള്ളപൂശി സംരക്ഷിക്കാനുള്ള ശ്രമമാണ് ഭരണപക്ഷം നടത്തിയിട്ടുള്ളതെന്ന് എം.കെ. മുകന്ദൻ കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story