Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്മശാനത്തിൽ...

ശ്മശാനത്തിൽ ജനറേറ്ററില്ല: ശവമഞ്ചയാത്ര നടത്തി പ്രതിഷേധം

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭയുടെ കിഴിലെ ചാപ്പാറ വാതക ശ്മശാനം ജനറേറർ ഇല്ലാത്തതിനാൽ മാസങ്ങളായി പ്രവർത്തന രഹിതമായതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രതീകാത്മക ശവമഞ്ചയാത്രയും സംസ്കാരവും നടത്തി. കാവിൽകടവ് നഗരസഭ മാർക്കറ്റിൽ നിന്നാരംഭിച്ച ശവമഞ്ചയാത്ര നഗസഭക്ക് മുന്നിൽ സമാപിച്ചു. പാർലമ​െൻററി പാർട്ടി ലീഡർ വി.ജി. ഉണ്ണികൃഷ്ണൻ, ഒ.എൻ. ജയദേവൻ, െഎ.എൽ. ബൈജു, സി.ഒ. ലക്ഷ്മീനാരായണൻ, ഡോ. ആശാലത, ബിന്ദു പ്രദീപ്, സന്ധ്യ അനൂപ്, ശാലിനി വെങ്കിടേഷ് എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി ജില്ല വൈസ്പ്രസിഡൻറ് സുരേന്ദ്രൻ എനികുന്നത്ത് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എം.ജി. പ്രശാന്ത്ലാൽ, കെ.എ. സുനിൽകുമാർ, എൽ.കെ. മനോജ്, രശ്മി ബാബു എന്നിവർ സംസാരിച്ചു. ബി.ജെ.പി സമരം രാഷ്്ട്രീയ പ്രേരിതം- ചെയർമാൻ കൊടുങ്ങല്ലൂർ: നഗരസഭ ശ്മശാനത്തിലെ മോട്ടോറുകളും മറ്റും ശരിയാക്കി പ്രവർത്തനക്ഷമമാക്കാൻ തയാറായ സമയത്ത് ബി.ജെ.പി നടത്തിയ സമരം രാഷ്്ട്രീയ പ്രേരിതമെന്ന് ചെയർമാൻ കെ.ആർ. ജൈത്രൻ വാർത്താകുറിപ്പൽ പറഞ്ഞു. കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന ശ്മശാനം പ്രളയത്തെ തുടർന്ന് മോട്ടോറുകളും ജനറേറ്ററുകളും നശിച്ചതിനെ തുടർന്നാണ് പ്രവർത്തനം നിലച്ചത്. എത്രയും വേഗം മോട്ടോറുകളും ശ്മശാനവും ചളി കളഞ്ഞ് വൃത്തിയാക്കി. നാല് മോട്ടോറുകൾ റിപ്പയർ ചെയ്തു. ജനറേറ്റർ ശരിയാക്കുവാൻ കഴിയാത്തതിനാൽ പുതിയത് വാങ്ങാൻ ടെൻഡർ നടപടിയായി. എത്രയും വേഗം ഇത് പ്രവർത്തനക്ഷമമാകുമെന്ന് മനസ്സിലാക്കിയ ചില കൗൺസിലർമാർ ഇപ്പോൾ സമരവുമായി വന്നത് രാഷ്ട്രീയ പ്രേരിതമാണ്. ഒരു കാലതാമസവും ഇതിൽ ഉണ്ടായിട്ടില്ല. ഇക്കാര്യം കൗൺസിൽ യോഗത്തിൽ പോലും ഉന്നയിക്കാത്തവർ തങ്ങളുടെ സമരത്തെ തുടർന്നാണ് പ്രവർത്തനം തുടങ്ങിയതെന്ന് വരുത്തി തീർക്കുവാൻ ശ്രമിക്കുകയാണെന്നും ചെയർമാൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story