Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറിലയൻസ്​: ഒാഡിറ്റ്​...

റിലയൻസ്​: ഒാഡിറ്റ്​ വിമർശങ്ങൾക്ക്​ കോർപറേഷൻ നൽകിയ മറുപടി കളവ്​ -സ്ഥിരം സമിതി ചെയർമാൻ

text_fields
bookmark_border
തൃശൂര്‍: റിലയന്‍സ്‌ ജിയോയുമായി ബന്ധപ്പെട്ട കരാർ കോർപറേഷന് നഷ്ടം ഉണ്ടാക്കിയെന്ന ഒാഡിറ്റ് റിപ്പോർട്ടിന് കോർപറേഷൻ നൽകിയ മറുപടി കളവും അടിസ്ഥാനരഹിതവുമാണെന്ന് സി.പി.എമ്മി​െൻറ പൊതുമരാമത്ത് -Bസ്ഥിരം സമിതി ചെ-Bയർമാൻ എം.പി. ശ്രീനിവാസന്‍. ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ തീരുമാനങ്ങളെടുക്കാൻ തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒാഡിറ്റ് പരാമർശത്തിന് മറുപടി നൽകേണ്ട ഫയൽ സ്ഥിരം സമിതിയിൽ തീരുമാനമെടുത്തശേഷം തിരികെ നൽകിയാൽ മതിയെന്നാണ് ചെയർമാൻ നൽകിയ നിർദേശമെന്നും പ്രസ്തുത ഫയൽ കിട്ടിയാലേ മറുപടി നൽകാനാവൂ എന്നുമായിരുന്നു ഇതുസംബന്ധമായി കോർപറേഷൻ ഒാഡിറ്റ് വിഭാഗത്തെ അറിയിച്ചത്. വിവാദ ഫയല്‍ മടക്കിനല്‍കാമെന്ന് പറഞ്ഞു ത​െൻറ ഓഫിസില്‍നിന്ന് ക്ലർക്ക് കൊണ്ടുപോവുകയായിരുന്നു. തന്നെ ഈ വിഷയത്തില്‍ ആരും വിളിച്ചിട്ടില്ലെന്നും അപകീര്‍ത്തിപ്പെടുത്താനാണ്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തെറ്റായ മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കളവായി മറുപടി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കില്‍ മറുപടി തയാറാക്കിയത്‌ ഭരണനേതൃത്വത്തി​െൻറ അറിവോടെയാണെന്ന്‌ അനുമാനിക്കേണ്ടിവരുമെന്നും ശ്രീനിവാസൻ പറഞ്ഞു. ഇക്കാര്യത്തിൽ വിയോജിപ്പും ഭിന്നാഭിപ്രായവും രേഖാമൂലം നൽകിയശേഷം അദ്ദേഹം സഭ വിട്ടു. ഭരണകക്ഷിയുടെ കൂട്ടുത്തരവാദിത്തമാണ് സ്ഥിരം സമിതി ചെയർമാ​െൻറ വെളിപ്പെടുത്തലോടെ വ്യക്തമായതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഓഡിറ്റ്‌ റിപ്പോര്‍ട്ട് സംബന്ധിച്ച് തെറ്റായ നടപടിയെടുെത്തന്ന്‌ നിങ്ങള്‍ക്കിടയിലുള്ളവര്‍തന്നെ പറയുന്ന സാഹചര്യത്തിൽ പ്രഹസനചര്‍ച്ചയാണ്‌ നടക്കുന്നതെന്ന് ബി.ജെ.പിയിലെ മഹേഷ് കുറ്റപ്പെടുത്തി. ഓഡിറ്റുകാര്‍ ഫയല്‍ ചോദിച്ചപ്പോൾ കൊടുക്കാത്തതാണ് വിഷയമായതെന്നായിരുന്നു വര്‍ഗീസ്‌ കണ്ടങ്കുളത്തിയുടെ വിശദീകരണം. ശ്രീനിവാസൻ പറയുന്നതാണ് വസ്തുതയെന്ന് കമ്മിറ്റി അംഗങ്ങളായ ടി.ആർ. സന്തോഷും രാവുണ്ണിയും വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story