Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശബരിമല: കെ. സുധാകരനെ...

ശബരിമല: കെ. സുധാകരനെ തള്ളി കെ.പി.സി.സി പ്രസിഡൻറ്​

text_fields
bookmark_border
തൃശൂർ: ശബരിമല വിഷയത്തിൽ കോൺഗ്രസ് വർക്കിങ്ങ് പ്രസിഡൻറ് കെ. സുധാകര​െൻറ നിലപാട് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ തള്ളി. ശബരിമലയിൽ എത്തുന്ന യുവതികളെ തടയുകയെന്നത് പാർട്ടിയുടെ നിലപാടല്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. യുവതികളെ തടയുമെന്ന സുധാകര​െൻറ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. അതേസമയം ശബരിമലയിൽ പ്രതിഷേധ പരിപാടിയിൽ പാർട്ടി പെങ്കടുക്കുമെന്നും പാർട്ടി തീരുമാനമാണ് സുധാകരൻ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസ സംരക്ഷണമാണ് എക്കാലത്തെയും പാർട്ടി നിലപാട്. വ്രതമനുഷ്ഠിച്ച് മല ചവിട്ടാൻ ഒരുക്കം നടത്തുന്ന യുവതികളുടെ വിശ്വാസവും സംരക്ഷിക്കുമോ എന്നാരാഞ്ഞപ്പോൾ യുവതികൾ സംഘർഷത്തിന് ശ്രമിക്കരുതെന്നായിരുന്നു മറുപടി. 10നും 50നുമിടയിൽ പ്രായമുള്ളവർ ശബരിമലയിൽ എത്തരുതെന്ന് ഒപ്പമുണ്ടായിരുന്ന വർക്കിങ്ങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ശബരിമല അയോധ്യയാക്കാനാണ് ബി.ജെ.പി.യുടെ നിഗൂഢ ശ്രമം. അതേസമയം ഇൗ വിഷയത്തിൽ ഏറ്റുമുട്ടലിലേക്ക് സി.പി.എം പോകരുത്. കണ്ണൂർ നശിപ്പിച്ചയാളാണ് മുഖ്യമന്ത്രി. മധ്യ തിരുവിതാംകൂർ ശാന്തമായ സ്ഥലമാണ്. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിനും നിഗൂഢ അജണ്ടയുണ്ട് -മുല്ലപ്പള്ളി ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story