Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഹമ്മദ് അബ്​ദുറഹ്മാൻ...

മുഹമ്മദ് അബ്​ദുറഹ്മാൻ പുരസ്​കാരം പി.എ. ഫസൽ ഗഫൂറിന്

text_fields
bookmark_border
തൃശൂർ: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ദേശീയ പുരസ്കാരം എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂറിന്. വിദ്യാഭ്യാസ രംഗത്ത് നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. ഡോ. എം.എൻ. കാരശ്ശേരി, കെ.എൽ. മോഹനവർമ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. രഹീൻ പവിത്രൻ രൂപകൽപന ചെയ്ത ശിൽപവും കീർത്തിപത്രവുമടങ്ങിയതാണ് പുരസ്കാരം. മതമൈത്രി, മതനിരപേക്ഷത, ജനാധിപത്യം, വിദ്യാഭ്യാസ-സാംസ്കാരിക-സാഹിത്യ-ശാസ്ത്ര-സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് മുഹമ്മദ് അബ്ദുറഹ്മാൻ ഫൗണ്ടേഷൻ വർഷം തോറും പുരസ്കാരം നൽകുന്നത്. ഫസൽ ഗഫൂർ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതര നിലപാടുകളാണ് പുലർത്തുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ അബ്ദുറഹ്മാൻ കടപ്പൂര്, ഇ.കെ. സോമൻ മാസ്റ്റർ, ടി.എം. കുഞ്ഞുമൊയ്തീൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story