Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ജെ.പി കേരള നേതൃത്വം ...

ബി.ജെ.പി കേരള നേതൃത്വം നാടകം കളിക്കുന്നു -ശിവസേന

text_fields
bookmark_border
തൃശൂർ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബി.ജെ.പി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് ശിവസേന. ബി.ജെ.പി കേരള നേതൃത്വം നാടകം കളിക്കുകയാണ്. അവിശ്വാസികളായ കേരളത്തിലെ ഭരണാധികാരികൾ ഓർഡിനൻസ് കൊണ്ടുവരണമെന്ന് പറയുന്നതിൽ ആത്മാർഥതയില്ല. കേന്ദ്രസർക്കാറിന് മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയൂ. ശബരിമല ആചാരം നിലനിർത്താൻ കേന്ദ്രം ഓർഡിനൻസിറക്കണമെന്നും ശിവസേന സംസ്ഥാന ജനറൽ സെക്രട്ടറി മധു കാരിക്കോടൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാറിനെ പ്രതിനിധാനംചെയ്ത അറ്റോണി ജനറൽ മൗനംപാലിച്ചത് സംശയാസ്പദമാണ്. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ബുധനാഴ്ച മുതൽ ശിവസേന പ്രവർത്തകർ ശബരിമലയിലെത്തും. വിപിൻദാസ് കടങ്ങോട്, അനിൽ ദാമോദർ, സതീഷ് വാരിക്കാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story