Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേവസ്വം നിയമനം:...

ദേവസ്വം നിയമനം: ​ൈഹകോടതി നടപടി ശുഭസൂചന -ശ്രീധരൻ പിള്ള

text_fields
bookmark_border
തൃശൂർ: ദേവസ്വം ബോർഡുകളിൽ കമീഷണർ പോലുള്ള തസ്തികകളിൽ ഇതര മതസ്ഥരെ നിയമിക്കാൻ ഉദ്ദേശിച്ച് സർക്കാർ നിയമം ഭേദഗതി ചെയ്തതിന് എതിരായ ഹൈകോടതി നടപടി ശുഭസൂചനയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. ഇത് ബി.ജെ.പിയുടെ പ്രാഥമിക വിജയമാണെന്ന് അദ്ദേഹം തൃശൂരിൽ പറഞ്ഞു. കുറുക്കുവഴിയിലൂടെ നിയമം ഭേദഗതി ചെയ്തതിനെതിരെയാണ് താൻ റിട്ട് സമർപ്പിച്ചത്. ഇത് ഭരണഘടനക്കും ക്ഷേത്രങ്ങൾ വിട്ടുകൊടുത്തുകൊണ്ടുള്ള ഉടമ്പടിക്കും എതിരാണ്. ക്ഷേത്രത്തിൽ കയറാൻ കഴിയാത്തവരെ ദേവസ്വത്തിൽ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കാൻ ഉദ്ദേശിച്ചായിരുന്നു ഭേദഗതി. അങ്ങനെ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാറിന് കോടതിയിൽ പറയേണ്ടിവന്നു. ഏതായാലും കോടതിയിൽ സത്യവാങ്മൂലം കൊടുത്തതുകൊണ്ടു മാത്രം വിഷയം അവസാനിക്കില്ലെന്നും ഇത്തരമൊരു നീക്കം തുടർന്ന് ഒരു സർക്കാറും നടത്തില്ലെന്ന് ബി.െജ.പി ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story