Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലമ്പാമ്പിനെ പിടികൂടി

മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
തൃശൂർ: ചേറൂരിൽ പ്രകാശ് ലെയിനിന് സമീപം റോഡരികിൽനിന്ന് . വെള്ളിയാഴ്ച രാത്രി എട്ടോടെ റോഡിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്ന പാമ്പിനെ പ്രദേശത്തെ സോളമനാണ് കണ്ടത്. സമീപവാസികളായ വി.എസ്. ഡേവിഡ്, ഗീവർ, സന്ദീപ് ശങ്കരൻ, ജോഫി, ജോമോൻ കുറ്റുമുക്ക്, സതീഷ്, പ്രദീപ് എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി. ഏഴടിയോളം നീളമുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് വിയ്യൂർ പൊലീസെത്തി പാമ്പിനെ വനംവകുപ്പിന് കൈമാറി. ഇതിനെ പിന്നീട് പീച്ചി വനത്തിൽ വിട്ടയക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രളയത്തിന് ശേഷം പ്രദേശത്ത് പാമ്പ് ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story