Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകര്‍ഷക അവാര്‍ഡ്

കര്‍ഷക അവാര്‍ഡ്

text_fields
bookmark_border
തൃശൂർ: ആത്മ പദ്ധതിയുടെ ഭാഗമായി പുഴയ്ക്കല്‍ ബ്ലോക്ക്തല മാതൃക കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അടാട്ട്, അയ്യന്തോള്‍, അവണൂര്‍, കൈപ്പറമ്പ്, കോലഴി, തോളൂര്‍, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകളിലെ കര്‍ഷകര്‍ നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഇൗമാസം 31നകം അതത് കൃഷിഭവനുകളില്‍ നല്‍കണമെന്ന് പുഴയ്ക്കല്‍ കൃഷി അസി. ഡയറക്ടര്‍ അറിയിച്ചു. ബോധവത്കരണം തൃശൂർ: കേന്ദ്രസര്‍ക്കാറി​െൻറ ക്ഷേമ പദ്ധതികളെക്കുറിച്ച് ചേറൂരില്‍ വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തി​െൻറ ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ സംഘടിപ്പിച്ച ദ്വിദിന ബോധവത്കരണം കോര്‍പറേഷന്‍ കൗണ്‍സിലര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ബാങ്കിങ് സേവനങ്ങള്‍, വിദ്യാഭ്യാസ വായ്പകള്‍, സമ്പാദ്യ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് റിസര്‍വ് ബാങ്ക് സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ വി.ആര്‍. രാമചന്ദ്രന്‍, ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ലോകാരോഗ്യസംഘടന കണ്‍സൽട്ടൻറ് ഡോ. സി.എ. പ്രതീഷ്, മാലിന്യ സംസ്‌കരണവും ശുചിത്വവും സംബന്ധിച്ച് നജീമ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story