Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊച്ചിൻ റെയിൽവേ...

കൊച്ചിൻ റെയിൽവേ പാലത്തി​െൻറ തൂണുകൾ അപകടാവസ്ഥയിൽ

text_fields
bookmark_border
ചെറുതുരുത്തി: ഭാരതപ്പുഴക്ക് കുറുകെയുള്ള പുതിയ കൊച്ചിൻ റെയിൽ പാലത്തി​െൻറ ഷൊർണൂർ ഭാഗത്തെ രണ്ട് തൂണുകൾ അപകടാവസ്ഥയിൽ. പുഴയിലെ വെള്ളം നീങ്ങിയപ്പോഴാണ് തൂണുകൾക്ക് താഴെയുള്ള മണൽ ഒലിച്ച് പോയി അടിയിലെ കമ്പികൾ ദ്രവിച്ച നിലയിൽ കാണപ്പെട്ടത്. വെള്ളം വറ്റിയാൽ മാത്രമെ തൂണ് എത്രമാത്രം ദുർബലമാണെന്ന് അറിയാൻ കഴിയൂ. എന്നാൽ, പഴയ കൊച്ചിൻ പാലത്തി​െൻറ തൂണുകൾക്ക് ഇപ്പോഴും കേടുപാട് സംഭവിച്ചിട്ടില്ല. രണ്ട് പാലങ്ങളിലൂടെയും ദിവസവും നൂറോളം യാത്രാ വണ്ടികളും നിരവധി ചരക്കു ട്രെയിനുകളുമാണ് പോകുന്നത്. പാലത്തി​െൻറ ദുർബലാവസ്ഥയിൽ ട്രെയിൻ യാത്രക്കാരും നാട്ടുകാരും ആശങ്കയിലാണ്. അപകടം ഒഴിവാക്കാൻ എത്രയും വേഗം അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നേരത്തെ പുതിയ പാലത്തി​െൻറ തൂണുകൾക്ക് താഴെ മണൽ ഇളകിയതും അപകടഭീഷണിയും സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇേതത്തുടർന്ന് അധികൃതർ കല്ല് കൊണ്ടുവന്ന് തൂണുകൾ ബലപ്പെടുത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story