Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യവസായോൽപാദന...

വ്യവസായോൽപാദന വളർച്ചയിൽ ഇടിവ്​

text_fields
bookmark_border
ന്യൂഡൽഹി: വ്യവസായോൽപാദന വളർച്ച ഇൗ വർഷം ആഗസ്റ്റിൽ കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 4.3 ശതമാനത്തിലെത്തി. ഖനന രംഗത്തെ മാന്ദ്യവും മൂലധന ഉൽപന്നങ്ങളുടെ (ഫർണിച്ചർ, യന്ത്രസാമഗ്രികൾ, കെട്ടിടങ്ങൾ) വ്യാപാര മാന്ദ്യവുമാണ് വളർച്ച നിരക്ക് കുറയാൻ കാരണം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 4.8 ശതമാനം ആയിരുന്നതാണ് ഇപ്പോൾ 4.3ലെത്തിയത്. ഖനന വ്യവസായം 2017ൽ 9.3 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ ഇൗ വർഷം ആഗസ്റ്റിൽ അത് 0.4 ശതമാനം മാത്രമാണ്. മൂലധന ഉൽപന്ന വ്യാപാരം കഴിഞ്ഞ വർഷം ഇതേസമയത്ത് 7.3 ശതമാനം വളർച്ച നേടിയപ്പോൾ നിലവിൽ അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞുവെന്നും കേന്ദ്ര സ്ഥിതിവിവര ഒാഫിസി​െൻറ (സി.എസ്.ഒ) കണക്കുകളിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story