Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീഡനത്തി​െൻറ ക്രൂരത...

പീഡനത്തി​െൻറ ക്രൂരത വാശിയായി; പ്രതി കുടുങ്ങി

text_fields
bookmark_border
ചാവക്കാട്: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി ഷാജഹാൻ കുടുങ്ങിയത് പുതിയ സർക്കിൾ ഇൻസ്പെക്ടറുടെ വാശിയിൽ. പൊള്ളാച്ചിയിൽ ഭാര്യയുമൊത്ത് രണ്ട് വർഷമായി സസുഖം കഴിഞ്ഞു വരുേമ്പാഴാണ് ഇയാൾ പിടിയിലായത്. ചാവക്കാട് അടുത്തിടെ ചാർജെടുത്ത സി.ഐ ജി. ഗോപകുമാറിനെ ഇൗ കേസിൽ ബാലിക നേരിട്ട പീഡനത്തി​െൻറ വ്യാപ്തി ഞെട്ടിച്ചിരുന്നു. കുട്ടി മജിസ്ട്രേറ്റിന് നൽകിയ മൊഴി കൂടി വായിച്ചപ്പോൾ പ്രതിയെ എങ്ങനെയും പിടികൂടി നിയമത്തി​െൻറ മുന്നിലെത്തിക്കണമെന്ന വാശിയായി. സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്ര, കുന്നംകുളം അസി.കമീഷണർ ടി.എസ്. സിനോജ് എന്നിവരെ വിവരം അറിയിച്ചപ്പോൾ അവരും പൂർണ പിന്തുണ നൽകി. സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് ആദ്യം മടിച്ചു നിന്ന വടക്കേക്കാട് പൊലീസ് കേസ് എടുത്തത്. പ്രതിയുടെ ഫോട്ടോ കഴിയുന്നത്ര പ്രചരിപ്പിക്കാൻ സി.ഐ നിർദേശം നൽകി. വടക്കേക്കാട് സ്റ്റേഷനിലെ സി.പി.ഒ ലോഫി രാജ്, ചാവക്കാട് സ്റ്റേഷനിലെ എ.എസ്.ഐ അനിൽ മാത്യു, സി.പി.ഒ മുഹമ്മദ് റഷീദ് എന്നിവർ പ്രതിക്കു വേണ്ടി അന്വേഷണവും തുടങ്ങി. കണ്ണൂർ ഏഴിമലയിൽ മത്സ്യ ബന്ധനത്തിനു പോയെന്നായിരുന്നു ആദ്യ സൂചന. പിന്നീട് ഇയാളുടെ ഭാര്യയുടെ മൊബൈൽ നമ്പർ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത് വഴിത്തിരിവായി. ഫോൺ ഇേപ്പാൾ എവിടെയാണ് ഉപേയാഗിക്കുന്നതെന്ന് കണ്ടെത്തിയ സംഘം ദിവസങ്ങൾക്കുള്ളിൽ പൊള്ളാച്ചിയിലെത്തി ഹോട്ടലിൽ പണിക്കാരനായി കൂടിയിരിക്കുന്ന ഷാജഹാനെ പിടികൂടുകയായിരുന്നു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാനായത് വലിയ സന്തോഷമാണ് നൽകുന്നതെന്ന് സി.ഐ ഗോപകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story