Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂര്‍ ക്ഷേത്രം...

ഗുരുവായൂര്‍ ക്ഷേത്രം വൈജയന്തി കെട്ടിടം ക്യൂ കോംപ്ലക്സാക്കും

text_fields
bookmark_border
ചെലവ് 17 കോടി രൂപ വ്യാപാരികളുടെ പുനരധിവാസം: ചർച്ച തിങ്കളാഴ്ച ഗുരുവായൂര്‍: ഭക്തർക്ക് ദർശനത്തിന് വരി നിൽക്കാനായി കിഴക്കെനടയിലെ വൈജയന്തി കെട്ടിടം ക്യൂ കോംപ്ലക്സ് ആക്കാനുള്ള കരട് രൂപരേഖ ദേവസ്വം ഭരണസമിതി അംഗീകരിച്ചു. 17 കോടി രൂപ ചെലവുവരും. വൈറ്റിലയിലെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയാണ് രൂപരേഖ തയ്യാറാക്കി ദേവസ്വത്തിന് സമര്‍പ്പിച്ചത്. യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ട ക്യൂ കോംപ്ലക്സ് ഉപേക്ഷിച്ചാണ് വൈജ‍യന്തി കെട്ടിടം ക്യൂ കോംപ്ലക്സാക്കി മാറ്റുന്നത്. തറക്കല്ലിട്ടതല്ലാതെ മറ്റൊന്നും നടന്നിരുന്നില്ല. യു.ഡി.എഫി​െൻറ പദ്ധതിക്ക് 100 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. വൈജയന്തി കെട്ടിടത്തിൽ ക്യൂ കോംപ്ലക്സ് വരുമ്പോൾ അവിടെയുള്ള 50 വ്യാപാരികളെ പുനരധിവസിപ്പിക്കേണ്ടി വരും. ഇതിനായി തിങ്കളാഴ്ച രാവിലെ ചര്‍ച്ച നടക്കും. വൈജയന്തി കെട്ടിടത്തിന് എതിര്‍വശത്ത് അയ്യപ്പ ഭക്തസംഘം ഓഫിസ് ഉണ്ടായിരുന്ന സ്ഥലത്താണ് പുനരധിവാസം പരിഗണിക്കുന്നത്. ദേവസ്വത്തി​െൻറ ചുമര്‍ച്ചിത്ര പഠന കേന്ദ്രവും മതഗ്രന്ഥശാലയും വൈജയന്തി കെട്ടിടത്തിലുണ്ട്. ഇതിൽ ചുമര്‍ച്ചിത്ര പഠനകേന്ദ്രം മാത്രം വേദപാഠശാലയിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണ്. യോഗത്തില്‍ ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം. വിജയന്‍, കെ.കെ. രാമചന്ദ്രന്‍, എ.വി. പ്രശാന്ത്, പി. ഗോപിനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story