Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്ഷിതാക്കളുടെ...

രക്ഷിതാക്കളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മാനേജ്മെൻറ് മുട്ടുമടക്കി

text_fields
bookmark_border
ചെന്ത്രാപ്പിന്നി: രക്ഷിതാക്കളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ എസ്.എൻ വിദ്യാഭവൻ മാനേജ്മ​െൻറ് മുട്ടുമടക്കി. വിദ്യാഭവനിൽ നിന്ന് പുറത്താക്കിയ അധ്യാപകരെ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ തീര്‍പ്പാകുന്നതുവരെ നിലവിലുള്ള തസ്തികയില്‍ തുടരാൻ അനുവദിക്കാമെന്ന് മാനേജ്മ​െൻറ് സമ്മതിച്ചതോടെ മൂന്ന് ദിവസമായി തുടരുന്ന അധ്യാപകരുടെ രാപകല്‍ സമരം അവസാനിപ്പിച്ചു. സമരം തുടരവേ, കുട്ടികളുടെ ഭാവിയില്‍ ആശങ്കാകുലരായ രക്ഷിതാക്കള്‍ വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ ബന്ദിയാക്കി. 14 മണിക്കൂര്‍ നീണ്ട രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് മാനേജ്മ​െൻറ് തയ്യാറായി. രാത്രി പന്ത്രണ്ടോടെ വലപ്പാട് സി.ഐ ടി.കെ. ഷൈജുവി‍​െൻറ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് അധ്യാപകര്‍ സമരം അവസാനിപ്പിച്ചു. കയ്പമംഗലം: യു.ഡി.എഫിന് വിജയം കയ്പമംഗലം: പഞ്ചായത്ത് പതിനാറാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു. കോൺഗ്രസിലെ ജാൻസി 65 വോട്ടി​െൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സി.പി.എമ്മി​െൻറ സിറ്റിങ്ങ് സീറ്റാണിത്. സി.പി.എം വിമതനായി മത്സരിച്ച കെ.ബി. അനിലാണ് തെരഞ്ഞെടുപ്പ് ഫലം മാറ്റി മറിച്ചത്. സി.പി.എം ക്ഷേമോദയം മുൻ ബ്രാഞ്ച് സെക്രട്ടറിയായ അനിൽ 173 വോട്ട് പിടിച്ചു. സ്ഥാനാർഥി നിർണയം മുതൽ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ബ്രാഞ്ച് സെക്രട്ടറി അറിയാതെ ജനറൽ സീറ്റിൽ മറ്റൊരു വാർഡിൽ നിന്നുള്ള വനിത സ്ഥാനാർഥിയെ കൊണ്ടുവന്നതും പാർട്ടിക്കുള്ളിലെ വിഭാഗീയതയുമാണ് അനിൽ റിബലായി മത്സരിക്കാൻ കാരണം. അനിലിനെ അനുനയിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ പാർട്ടിക്ക് കഴിഞ്ഞതുമില്ല. വിമതനായതിനെ തുടർന്ന് സി.പി.എം അനിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. അനിലിന് പാർട്ടി പ്രതീക്ഷിച്ചതിലും വോട്ട് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നൂറിലധികം വോട്ടുകൾ സി.പി.എമ്മിന് ഇക്കുറി കുറഞ്ഞു. ബി.ജെ.പിക്ക് 100 വോട്ട് അധികംകിട്ടി. 20 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിന് 12 ഉം കോൺഗ്രസിന് ആറും ബി.ജെ.പി.ക്ക് രണ്ടും അംഗങ്ങളാണ് ഉള്ളത്. വോട്ടുനില: യു.ഡി.എഫ് -322, എൽ.ഡി.എഫ് -257, ബി.ജെ.പി -252, സ്വതന്ത്രൻ -173. പഞ്ചായത്ത് ഹാളിലായിരുന്നു വോട്ടെണ്ണൽ. യു.ഡി.എഫ് കയ്പമംഗലത്ത് ആഹ്ലാദപ്രകടനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story