Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​പിതാവി​െൻറ പേരിലെ...

​പിതാവി​െൻറ പേരിലെ നഗരി കാണാൻ മകളെത്തി; തൊണ്ണൂറാം വയസ്സിൽ

text_fields
bookmark_border
ആമ്പല്ലൂര്‍: പിതാവി​െൻറ പേരിനെ നന്ദിയോടെ സ്മരിക്കുന്ന നാടിനെ ഉമയാൾ വീണ്ടും കണ്ടു; മക്കൾ പിറന്നാൾ സമ്മാനമായി നൽകിയ ആ യാത്രയിൽ. അളഗപ്പനഗറി​െൻറ ശിൽപിയായ അളഗപ്പ ചെട്ടിയാരുടെ മകള്‍ തൊണ്ണൂറുകാരിയായ ഉമയാള്‍ രാമനാഥനാണ് തമിഴ്നാട് കാരൈക്കുടിയിൽ നിന്നും മക്കളുടേയും പേരക്കുട്ടികളുടെയും ഒപ്പം കഴിഞ്ഞദിവസം അളഗപ്പനഗറിലെത്തിയത്. പിതാവി​െൻറ സ്മരണയുണർത്തുന്ന നാട്. പിതാവി​െൻറ പേരിലുള്ള നഗരി. അളഗപ്പ ത്യാഗരാജാര്‍ പോളിടെക്‌നിക്, തുണി മിൽ ഒന്നും നശിച്ചിട്ടില്ല. പിറന്നാൾ ദിനം അവർ അവിടെയെല്ലാം സന്ദർശിച്ച് മടങ്ങി. ശിവഗംഗ ജില്ലയിലെ കാരൈക്കുടി സ്വദേശിയായ ചെട്ടിയാര്‍ ആമ്പല്ലൂരില്‍ 200 ഏക്കര്‍ ഭൂമി വാങ്ങിയാണ് മില്‍ ആരംഭിച്ചത്. തൊഴിലാളികളുടെ മക്കള്‍ക്കായി പ്രൈമറി സ്‌കൂള്‍, പോളിടെക്‌നിക് എന്നിവ തുടങ്ങിയ ചെട്ടിയാര്‍ പുതുക്കാട് പൊലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, പോസ്റ്റോഫിസ്, കുട്ടികളുടെ പാര്‍ക്ക് എന്നിവ തുടങ്ങുവാനും വിലപ്പെട്ട സംഭാവനകള്‍ നല്‍കി. നാട്ടിൽ വികസനമെത്തിച്ച ചെട്ടിയാരെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story