Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശബരിമല: ബി.ജെ.പി.യുടെ...

ശബരിമല: ബി.ജെ.പി.യുടെ ഗൂഢനീക്കത്തില്‍ സി.പി.എം വീണു - ബാലചന്ദ്രന്‍ വടക്കേടത്ത്

text_fields
bookmark_border
കോണത്തുകുന്ന്‍: സംഘ്പരിവാര്‍ താൽപര്യമുള്ള വക്കീലന്മാര്‍ നേടിയെടുത്ത കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നത് ഗൂഢനീക്കത്തി​െൻറ ഭാഗമാണെന്ന് സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്. വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ വിശ്വാസി ഐക്യദാര്‍ഢ്യ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആചാരത്തി​െൻറ ഭാഗത്ത്‌ നില്‍ക്കാനെ സാധിക്കൂ. ബ്രഹ്മണിക്കല്‍ കമ്യൂണിസം കേരളത്തില്‍ വ്യാപകമായിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ എല്ലാ മതേതര വിശ്വാസികളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. കെ.ഐ. നജീബ്, എ.കെ. ശിവരാമന്‍, ഇ.വി. സജീവ്, അനില്‍ മാന്തുരുത്തി, ധര്‍മജന്‍ വില്ലാടത്ത്, മുഹമ്മദ് കായംകുളം, മോഹന്‍, റാഫി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story