വെങ്കിടകൃഷ്ണൻ നാഷനൽ അവാർഡ് പി.സി. ആൻറണിക്ക്

04:59 AM
12/10/2018
തൃശൂർ: തമിഴ്നാട് മാമാനൻ രാജ രാജ ചോളൻ റൂറൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ബാസ്കറ്റ് ബാൾ സമഗ്ര സംഭാവനക്കുള്ള വെങ്കിടകൃഷ്ണൻ നാഷനൽ അവാർഡ് കേരള സ്പോർട്സ് കൗൺസിൽ ബാസ്കറ്റ് ബാൾ കോച്ച് പി.സി. ആൻറണിക്ക്. ഫെഡറേഷൻ കപ്പ് നാഷനൽ ചാമ്പ്യൻഷിപ്പി‍​െൻറ രണ്ട് ദേശീയ കിരീടങ്ങളും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ തുടർച്ചയായ മൂന്ന് ഓൾ ഇന്ത്യ കിരീടങ്ങളും പരിഗണിച്ചാണ് അവാർഡ്. 14ാം തീയതി തഞ്ചാവൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
Loading...
COMMENTS