'വെട്ടിവിട്ടകാട്' ശൗചാലയ നിർമാണത്തിന്​ സംഘം

04:59 AM
12/10/2018
പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയും നെഹ്റു യുവകേന്ദ്ര തൃശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന 'സ്വച്ചതാ ഹി സേവ'യുടെ ഭാഗമായി മഹാത്മാഗാന്ധി ശൗചാലയ നിർമാണത്തിനുള്ള സംഘം യാത്ര പുറപ്പെട്ടു. റെജി വിളക്കാട്ടുപാടം, കെ.എസ്. അമ്പാടി, കെ.എസ്. സുജിത്ത്, എം.ജി. ഗോകുൽ, ബിജു പാലുവായ് എന്നിവർ നേതൃത്വം നൽകി. മലക്കപ്പാറയിൽ നിന്നും 15 കിലോമീറ്റർ കാടിനുള്ളിലേക്ക് നീങ്ങി 30 കുടുംബങ്ങൾ താമസിക്കുന്ന വൈദ്യുതിയോ മറ്റ് സൗകര്യങ്ങളോ ഒന്നും ഇല്ലാത്ത 'വെട്ടിവിട്ടകാട്' എസ്.ടി കോളനിയിലേക്ക് അവിടത്തെ ആദ്യത്തെ 'ശൗചാലയ' നിർമാണമാണ് ദേവസൂര്യ ഏറ്റെടുത്തത്.
Loading...
COMMENTS