Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശബരിമല:...

ശബരിമല: തിരുത്തിയില്ലെങ്കിൽ തിരുത്തിക്കും -സുരേന്ദ്രൻ

text_fields
bookmark_border
തൃശൂർ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ വിശ്വാസികൾ തിരുത്തിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പാർട്ടി ജില്ല കമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയെ തകർക്കുകയെന്ന രാഷ്ട്രീയ അജണ്ടയാണ് നടക്കുന്നത്. തുലാം ഒന്നിന് പതിനെട്ടാംപടി കയറുമെന്ന് പറയാൻ സി.പി.എമ്മിലെ വനിത നേതാക്കൾ തയാറാകാത്തത് എന്തുകൊണ്ടാണ്. പുനഃപരിശോധന ഹരജി നൽകുമെന്ന് ആദ്യം പറയുകയും പിന്നീട് തിരുത്തുകയും ചെയ്ത ദേവസ്വം ബോർഡ് പ്രസിഡൻറ് ആണും പെണ്ണും കെട്ടവനായി. ശബരിമല വിഷയം ഉയർത്തിക്കാട്ടിയാണ് ഇ.എം.എസ് സർക്കാർ അധികാരത്തിലേറിയതെങ്കിൽ അതേ വിഷയം സി.പി.എമ്മി​െൻറ അന്ത്യം കുറിക്കും. സർക്കാർ ദുരഭിമാനം വെടിഞ്ഞ് ആചാരം സംരക്ഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ല പ്രസിഡൻറ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ കെ.കെ. അനീഷ് കുമാർ സ്വാഗതവും കെ.പി. ജോർജ് നന്ദിയും പറഞ്ഞു. പ്രതിഷേധ യോഗത്തിന് മുന്നോടിയായി നടന്ന നാമജപ പ്രദക്ഷിണത്തിന് സംസ്ഥാന വൈസ് പ്രസിഡൻറ് എം.എസ്. സമ്പൂർണ, വക്താവ് ബി. ഗോപാലകൃഷ്ണൻ, പട്ടികജാതി മോർച്ച അഖിലേന്ത്യ വൈസ് പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട്, പി.എസ്. ശ്രീരാമൻ, പി.എം. ഗോപിനാഥ്, രവികുമാർ ഉപ്പത്ത്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, ഉല്ലാസ് ബാബു, ജസ്റ്റിൻ ജേക്കബ്, ഇ.വി. കൃഷ്ണൻ നമ്പൂതിരി, പി. ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story